വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
കൊച്ചി: കിളിരൂര്‍ കേസില്‍ സിബിഐ ഫയല്‍ ചെയ്ത കുറ്റപത്രം സ്വീകരിക്കരുതെന്ന് ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടു. സുരേന്ദ്രന്‍റെ വാദം കൂടി കേള്‍ക്കുന്നതിനായി ഹര്‍ജി സപ്തംബര്‍ 10ന് കോടതി മാറ്റിവെച്ചുകിളിരൂരിലെ ശാരി എന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് വിധേയയായി മരിച്ചത്. കുറ്റപത്രം കോടതി പരിഗണിക്കുമ്പോള്‍ തന്‍റെ വാദം കൂടി കേള്‍ക്കണമെന്നാണ് സുരേന്ദ്രന്‍റെ ആവശ്യം.
കേസ് അന്വേഷിച്ച സിബിഐ ലതാനായര്‍ എന്ന ടി.വി സീരിയല്‍ നിര്‍മ്മാതാവ് ഉള്‍പ്പെടെ ഒമ്പത് പേരെ പ്രതികളാക്കിയാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. കേസ് അന്വേഷണം പൂര്‍ണ്ണമല്ലെന്നും സത്യം പുറത്തുവന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം കഴിഞ്ഞവര്‍ഷം മജിസ്ട്രേറ്റ് മടക്കിയത്.
അന്വേഷണം കൂടുതല്‍ നടത്തിയശേഷമാണ് കഴിഞ്ഞ ആഴ്ച അതേകുറ്റപത്രം തന്നെ സിബിഐ ഫയല്‍ ചെയ്തത്. നേരത്തെയുള്ള അന്വേഷണത്തില്‍ പാകപ്പിഴകള്‍ ഇല്ലെന്നാണ് സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടുള്ളത്.
കേസ് അന്വേഷണം ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിരുന്നതാണ്. എന്നാല്‍ അതില്‍ യാതൊരു തീരുമാനവും കേന്ദ്രം എടുത്തില്ല. കേസ് നേരത്തെ അന്വേഷിച്ച സിബിഐയുടെ ഡിവൈഎസ്‌പി തന്നെയാണ് കോടതി ഉത്തരവ് പ്രകാരം കൂടുതല്‍ അന്വേഷണം നടത്തി വീണ്ടും കുറ്റപത്രം ഫയല്‍ ചെയ്തത്.












Click it and Unblock the Notifications