വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
തിരുവനന്തപുരം : ഓണ്‍ലൈന്‍ വഴി ഓണസമ്മാനമയയ്ക്കാന്‍ മലയാളികളും. ലോകത്തിന്റെ മറുകരയിലുളള ബന്ധുക്കള്‍ക്ക് ഓണസമ്മാനം ഇന്റര്‍നെറ്റു വഴി അയക്കുന്നതോടെ ഓണവും ഡിജിറ്റലാവുകയാണ്.
മറുനാടന്‍ മലയാളികളാണ് ഓണക്കോടി ഇന്റര്‍നെറ്റ് വഴി അയയ്ക്കുന്നതിലേറെയും. കൈത്തറിയില്‍ നെയ്യുന്ന കസവ് വസ്ത്രങ്ങള്‍ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഓര്‍ഡര്‍ നല്‍കി ഇഷ്ടപ്പെട്ടവര്‍ക്ക് അയയ്ക്കുകയാണ് ചെയ്യുന്നതെന്ന് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പായ വക്താക്കള്‍ പറയുന്നു.
കസവു വസ്ത്രങ്ങള്‍ക്കും ഓണക്കോടിക്കും പുറമെ സംഗീത സിഡികള്‍, പുസ്തകങ്ങള്‍, ഗൃഹാലങ്കാര വസ്തുക്കള്‍ എന്നിവയും ഓണക്കാലത്ത് ചെലവേറിയ ഉല്‍പന്നങ്ങളാണ്.












Click it and Unblock the Notifications