വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
മലപ്പുറം: ഫാരിസ് അബൂബക്കറിനെ നേരില്‍ ഇതു വരെ കണ്ടിട്ടില്ലെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി. ടിവിയില്‍ പലതവണ കണ്ടിട്ടുണ്ടെന്നും എന്നാല്‍ നേരില്‍ കണ്ടിട്ടില്ലെന്നും പാലോളി പറഞ്ഞു.
ചെന്നൈയില്‍ തിമിര ചികില്‍സയ്ക്ക് പോയപ്പോള്‍ ഫാരിസിന്‍റെ വീട്ടിലാണ് പാലോളി താമസിച്ചതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് കെ.എം ഷാജിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തനിക്ക് ഇതുവരെ തിമിരം പിടിപ്പെട്ടിട്ടില്ല. ചികില്‍സയ്ക്കായി ചെന്നൈയില്‍ പോയിട്ടില്ലെന്നും പാലോളി പറഞ്ഞു.












Click it and Unblock the Notifications