Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് പക്ഷം പോരിനുറച്ച്

ദില്ലി : സിപിഎമ്മിലെ ഗ്രൂപ്പു വഴക്കിന് പുതിയ മാനം പകര്‍ന്ന് പാര്‍ട്ടി എംപി വര്‍ക്കല രാധാകൃഷ്ണന്‍ ഔദ്യോഗിക ഗ്രൂപ്പിനെതിരെ ആഞ്ഞടിച്ചു. മനോരമ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വര്‍ക്കല ഇ പി ജയരാജനെ നിശിതമായി വിമര്‍ശിച്ചു.

ദേശാഭിമാനി പണമിടപാടില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ ചുമലില്‍ എല്ലാം കെട്ടിവച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും വര്‍ക്കല തുറന്നടിക്കുന്നു.

ഇ പി ജയരാജന്‍ അറിയാതെ ദേശാഭിമാനിയില്‍ ഒരു സാമ്പത്തിക ഇടപാടും നടക്കില്ല. നല്ലകാര്യങ്ങള്‍ ചെയ്തതു കൊണ്ട് കായംകുളം കൊച്ചുണ്ണി വാഴ്ത്തപ്പെട്ടവനാകില്ല. അക്കാലത്ത് പത്രമില്ലാതിരുന്നതു കൊണ്ട് കൊച്ചുണ്ണി പത്രാധിപരായില്ല. - ഇങ്ങനെ പോകുന്നു വര്‍ക്കലയുടെ നിശിതമായ പരിഹാസ ശരങ്ങള്‍.

ഫാരീസ് പോലുള്ള വ്യക്തികളില്‍ നിന്നു പണം വാങ്ങുന്നതിനെ ഒരിക്കലും ന്യായികരിക്കാനാവില്ല. അശുദ്ധിയുള്ള പണം സിപിഎം പോലൊരു പാര്‍ട്ടി ഒരിക്കലും സ്വീകരിക്കരുത്. .അവിഹിത മാര്‍ഗത്തിലുള്ള പണം അശുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഫാരിസ് അബൂബക്കറിന്‍െറ പണത്തിന്റെ ഉറവിടം ആര്‍ക്കുമറിയില്ല. ആ പണം ശരിയായ മാര്‍ഗത്തില്‍ നിന്നു വരുന്നതല്ലെന്ന് താന്‍ കരുതുന്നതായും വര്‍ക്കല പറയുന്നു.

സിപിഎമ്മില്‍ വിഎസ് പക്ഷത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന വര്‍ക്കല രാധാകൃഷ്ണനെ മുന്നില്‍ നിര്‍ത്തി അടുത്ത യുദ്ധമുഖം തുറക്കുകയാണെന്ന് ഔദ്യോഗിക വിഭാഗം കരുതുന്നു. വര്‍ക്കലയെപ്പോലെ വയോധികനും നിയമജ്ഞനുമായ ആളെ വച്ച് യുദ്ധമുഖം തുറക്കുന്നത് ആസൂത്രിതമാണെന്നു കരുതുന്നു.

പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്ത സാഹചര്യത്തില്‍ ആശയങ്ങളിലും ആദര്‍ശങ്ങളിലും അടിയുറച്ചു നില്‍ക്കുന്നവരില്‍ ഔദ്യോഗിക വിഭാഗത്തിനെതിരെ ശക്തമായ രോഷം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. സമ്മേളനം തുടങ്ങുന്നതു വരെ ഈ രോഷം നിലനിര്‍ത്തുന്നത് സംഘടന പിടിക്കാന്‍ ഉതകുമെന്നാണ് വി എസ് വിഭാഗം കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+