പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
മുംബൈ: കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇടിവിന്റെ ഭീഷണി നേരിടുന്ന ഓഹരി വിപണിയില്‍ വ്യാഴാഴ്ച രാവിലെ വന്‍തകര്‍ച്ച. അറുന്നൂറ് പോയിന്റോളം ഇടിവോടെ വ്യാപാരം തുടങ്ങിയ മുംബൈ ഓഹരി വിപണിയും ഇരുന്നൂറ് പോയിന്റിന്റെ ഇടിവോടെ ദേശീയ ഓഹരി വിപണിയും കനത്ത വില്പന സമ്മര്‍ദ്ദത്തെ നേരിടുകയാണ്.
ആഗോള ഓഹരി വിപണികളിലെ കനത്ത തകര്‍ച്ചയാണ് ഇന്ത്യന്‍ വിപണിയെയും ബാധിച്ചത്. വിധഗ്ധരുടെ വിലയിരുത്തലുകള്‍ ശരിവച്ചുകൊണ്ട് ഓഹരി വിപണി കൂടുതല്‍ താഴ്ചയിലേക്ക് കൂപ്പുകുത്തുന്നതാണ് വ്യാപാരത്തിന്റെ തുടക്കത്തിലേ കണ്ടത്.
മുന്‍നിര ഓഹരികളായ ഐസിഐസിഐ ബാങ്ക്, റിലയന‍്സ്, ടാറ്റാ ടീ, ഭാരതി എയര്‍ടെല്‍ എന്നിവയെല്ലാം കനത്ത നഷ്ടമാണ് നേരിട്ടത്. ഐസിഐസിഐ ബാങ്കും ഭാരതി എയര്‍ടെല്ലും ഓഹരി ആറ് ശതമാനത്തിനു മുകളില്‍ നഷ്ടം നേരിട്ടു.
ഇപ്പോള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ബിഎസ്ഇ അഞ്ഞൂറോളം പോയിന്റും എന്‍എസ്ഇ 150 പോയിന്റും താഴ്ന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.












Click it and Unblock the Notifications