പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
ബാംഗ്ലൂര്‍ : മെട്രോ സിറ്റിയുടെ എല്ലാ സമൃദ്ധിയുമുണ്ട് ബാംഗ്ലൂര്‍ നഗരത്തിന്. വാര്‍ഷിക വരുമാനം പലലക്ഷങ്ങള്‍ കവിയുന്ന സോഫ്റ്റ് വെയര്‍ പ്രൊഫഷണല്‍സിന്റെ പറുദീസ. പബ്ബിലും പാര്‍ട്ടികളിലുമൊഴുകുന്ന നോട്ടുകെട്ടുകളുടെ കണക്കുപോലും സാധാരണക്കാരെ പേടിപ്പിക്കുന്നതാണ്. ബാംഗ്ലൂരിന് തൊട്ടടുത്ത മഗാദി ഗ്രാമത്തില്‍ നിന്നു കേള്‍ക്കുന്ന കഥകള്‍ ഞെട്ടിക്കുന്നതും.
കടം വീട്ടാന്‍ സ്വന്തം വൃക്ക വില്‍ക്കുന്ന ഗ്രാമീണരാണ് മഗാദിയിലേത്. അമ്പരപ്പിക്കുന്ന വേഗത്തിലാണ് കടം വീട്ടുന്ന ഈ വിദ്യ ഈ ഗ്രാമത്തെ കീഴടക്കുന്നതും. വിദ്യാഭ്യാസമില്ലാത്ത പാവങ്ങള്‍ പലപ്പോഴും പറ്റിക്കപ്പെടുകയും ചെയ്യുന്നു.
ഗ്രാമീണരുടെ നിസഹായാവസ്ഥ ചൂഷണം ചെയ്യാന്‍ ഏജന്റുമാര്‍ ഒട്ടും മടിക്കുന്നില്ല. ആരോഗ്യവും ജീവിതവും വിറ്റ് ജീവിക്കാന്‍ കൊതിക്കുന്ന പാവങ്ങളെ പറ്റിച്ചാണ് ഇടനിലക്കാര്‍ പണം കൊയ്യുന്നത്. കടം വീട്ടാന്‍ ഒരു മാസം മുമ്പ് വൃക്ക വിറ്റ മഞ്ജുവിന്റെ കഥ കേള്‍ക്കുക.
മഞ്ജു എന്ന പേര് സത്യമല്ല. മഞ്ജുവിന്റെ വീട്ടുകാരാരുമറിഞ്ഞിട്ടില്ല, കടം വീട്ടാന്‍ ഇയാള്‍ തന്റെ വൃക്ക വിറ്റത്. ഇടതു കൈത്തണ്ടയിലെ ബാന്‍ഡേജ് ഇപ്പോഴും അഴിച്ചിട്ടില്ല, മഞ്ജു. ആള്‍ നന്നേ ക്ഷീണിതന്‍. നടക്കാന്‍ പോലും അവശന്‍. വൃക്ക നല്‍കിയിട്ട് ഒരു മാസമായിട്ടും പറഞ്ഞ പണം കിട്ടിയിട്ടില്ല ഇയാള്‍ക്ക്.
കഠിനമായ ജോലികള്‍ ഇനി ചെയ്യാനാവില്ലെന്ന് ഇയാള്‍ക്കറിയാം. പാചകക്കാരനാണ് മഞ്ജു. ഭാരമുളള വസ്തുക്കള്‍ ഇനി ഇയാള്‍ക്ക് ഉയര്‍ത്താന്‍ കഴിയില്ല. ഇതൊക്കെ അറിഞ്ഞാല്‍ കുടുംബത്തിലുളളവര്‍ തകര്‍ന്നു പോകുമെന്നും മഞ്ജുവിനറിയാം. കടം വീട്ടാന്‍ വേറെ മാര്‍ഗമില്ല. വൃക്ക നല്‍കി മറ്റൊരാള്‍ക്ക് പുതിയൊരു ജീവിതം കൊടുത്ത മഞ്ജുവിന് ആരോഗ്യവും പണിയെടുത്ത് കുടുംബം പോറ്റാനുളള ശേഷിയും നഷ്ടം. പറഞ്ഞ പണം കിട്ടിയില്ലെങ്കില്‍ കടം വീടുകയുമില്ല.
ഇടനിലക്കാരാണ് പണം പിടുങ്ങുന്നത്. 1.3 ലക്ഷം രൂപയ്ക്കാണ് മഞ്ജു വൃക്ക നല്‍കാമെന്നേറ്റത്. കിട്ടിയത് എഴുപതിനായിരം രൂപ മാത്രം. ബാക്കി ഇടനില നിന്ന മഹാദേവ് എന്നയാള്‍ തട്ടിയെടുത്തു.
ബാംഗ്ലൂരിലുളള ഒരു സ്ത്രീയ്ക്കാണ് മഞ്ജു തന്റെ വൃക്ക നല്‍കിയത്. ശസ്ത്രക്രിയ ബാംഗ്ലൂരിലെ ആശുപത്രിയില്‍ വച്ചു നടന്നു. ബാക്കി പണത്തിന് ഇവരെ താന്‍ വിളിച്ചപ്പോഴെല്ലാം മുഴുവന്‍ തുകയും മഹാദേവിന് നല്‍കിയെന്നാണ് ഇവര്‍ പറയുന്നത്.
ശിവണ്ണക്ക് നേരിട്ടത് മറ്റൊരു വിധിയാണ്. കടം വീട്ടാന്‍ വൃക്ക വില്‍ക്കാന്‍ സമ്മതിച്ച ശിവണ്ണ ഒടുവില്‍ മനസു മാറ്റി, ആശുപത്രിയില്‍ നിന്നും മുങ്ങി. വൃക്ക നല്‍കിയാല്‍ പിന്നെ പണിയെടുത്ത് കുടുംബം പോറ്റാന്‍ കഴിയുമോ എന്ന സംശയം കാരണം ഇയാള്‍ പകരം ഭാര്യ ശാന്തിയോട് വൃക്ക നല്‍കാന്‍ ആവശ്യപ്പെട്ടു.
ഒന്നര ലക്ഷം രൂപ ലഭിക്കുമെന്ന പ്രലോഭനത്തില്‍ പാവം ശാന്തി വീണു. അവര്‍ വൃക്ക നല്‍കി. ആറു മാസം മുമ്പ് സിറ്റി ഹോസ്പിറ്റലിലായിരുന്നു ചികിത്സ. ഇവര്‍ക്കും കിട്ടിയത് 70,000 രൂപ മാത്രം. ശാന്തിയുടെ മരുന്നിനു തന്നെ വന്‍തുക വേണ്ടി വരുന്നു. അതു കണ്ടെത്താന്‍ ശിവണ്ണയുടെ ആറുവയസുകാരന്‍ മകനും ഒമ്പതു വയസുകാരി മകളും കൂലിപ്പണിക്കു പോകുന്നു.
മഗാദി, നെലമംഗല, രാമനഗരം എന്നിവിടങ്ങളിലൊക്കെ പടര്‍ന്നു കിടക്കുകയാണ് വൃക്ക റാക്കറ്റ്. അര ലക്ഷം മുതല്‍ മുക്കാല്‍ ലക്ഷം രൂപ വരെയാണ് ഇടനിലക്കാര്‍ ഓരോ കച്ചവടത്തില്‍ നിന്നും കമ്മിഷന്‍ പറ്റുന്നത്.
പരാതികളുണ്ടായെങ്കിലും പൊലീസ് നടപടി താക്കീതിലൊതുങ്ങി. ഗ്രാമീണരുടെ അജ്ഞതയും സാമ്പത്തികാവശ്യവും മുതലെടുത്ത് പണമുണ്ടാക്കുന്ന റാക്കറ്റ് ഈ മേഖലയില്‍ അനുദിനം ശക്തിപ്പെടുകയാണ്.












Click it and Unblock the Notifications