കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫഹദ് പദ്ധതിയിട്ടു
മനില: മനിലയില്‍ ആദിത്യ ബിര്‍ല മിനാക്സ് കേന്ദ്രം ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഗ്ലോറിയ മാകപാഗല്‍ അറോയോ ഉദ്ഘാടനം ചെയ്തു. ആദിത്യ ബിര്‍ല നുവോയുടെ ഒരു ഉപസ്ഥാപനമാണ് ആദിത്യ ബിര്‍ല മിനാക്സ്.
ആദിത്യ ബിര്‍ല മിനാക്സിന്റെ ലോകത്തെ 31-ാമത്തെ സെന്ററാണിത്. ഇരുന്നൂറോളം ജീവനക്കാരാണ് മനിലയിലെ മിനാക്സ് കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ഫിലിപ്പൈന്‍സില്‍ പുതിയ കേന്ദ്രം തുടങ്ങാന്‍ കഴിഞ്ഞത് തങ്ങളെ സംബന്ധിച്ചിടത്തോളം മികച്ച അവസരമാണെന്ന് ആദിത്യ ബിര്‍ല മിനാക്സ് ഏഷ്യ സിഒഒ ശരത് ലംഗാരെ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.
ഫിലിപ്പൈന്‍സിനു പുറമെ കാനഡ, ജര്‍മനി, ഹംഗറി, ഇന്ത്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലാണ് ആദിത്യ ബിര്‍ല മിനാക്സിനു കേന്ദ്രങ്ങളുള്ളത്. 28 ഭാഷകളിലായാണ് ആദിത്യ ബിര്‍ല മിനാക്സ് സേവനം നല്‍കുന്നത്.












Click it and Unblock the Notifications