കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫഹദ് പദ്ധതിയിട്ടു
ഷോലാപൂര്‍: കര്‍ണാടക എംഎല്‍എ രവികാന്ത് പാട്ടീലിന് വ്യാഴാഴ്ച ജന്മദിനമായിരുന്നു. ജന്മദിനാഘോഷം കൊഴുത്തപ്പോള്‍ പാട്ടീലും കൂട്ടരും പൊലീസുമായി ഏറ്റുമുട്ടി. പൊലീസിന്റെ അടികൊണ്ട് വലഞ്ഞ രവികാന്ത് പാട്ടീലിനെ ഒടുവില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.
രാത്രി പത്ത് മണിക്കു ശേഷം പടക്കം പൊട്ടിക്കാന്‍ പാടില്ലെന്ന സുപ്രിം കോടതി വിധി മാനിക്കാതെ പടക്കം പൊട്ടിച്ച എംഎല്‍എയെയും കൂട്ടരെയും തടയാന്‍ പൊലീസെത്തിയപ്പോഴാണ് ജന്മദിനാഘോഷം ഉഗ്രനടിയില്‍ കലാശിച്ചത്. ശരീരത്തില്‍ പലയിടത്തും പരിക്കോടെയാണ് രവികാന്തിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റ ഷോലാപ്പൂര്‍ പൊലീസ് കമ്മിഷണര്‍ അശോക് കാംതെയെയും കൈക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തി.
രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെ പടക്കം പൊട്ടിക്കാന്‍ പാടില്ലെന്ന സുപ്രിം കോടതി വിധി മാനിക്കാതെ രവികാന്തിന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ പടക്കം പൊട്ടിച്ച് ആഘോഷം തുടര്‍ന്നപ്പോഴാണ് പൊലീസെത്തിയത്. എന്നാല്‍ പൊലീസിന്റെ നിര്‍ദേശം അനുസരിക്കാന്‍ അനുയായികള്‍ തയ്യാറായില്ല.
പൊലീസ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെത്തിയപ്പോള്‍ തന്റെ ബംഗ്ലാവില്‍ നിന്ന് പുറത്തേക്കു വന്ന് രവികാന്ത് പൊലീസിനോട് കയര്‍ത്തു. ഒടുവില്‍ അതേ സ്ട്രീറ്റില്‍ താമസിക്കുന്ന പൊലീസ് കമ്മിഷണര്‍ കാംതെ സ്ഥലത്തെത്തി. എംഎല്‍എയും കൂട്ടരും തുടര്‍ന്നും ബഹളം വച്ചതാണ് അടിപിടിയില്‍ കലാശിച്ചത്.
രവികാന്തിനെ പിന്നീട് കോടതിയില്‍ ഹാജരാക്കി. ഇദ്ദേഹത്തെ കോടതി ജാമ്യത്തില്‍ വിട്ടു.












Click it and Unblock the Notifications