കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫഹദ് പദ്ധതിയിട്ടു
കൊച്ചി : ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. എം പി എബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയുള്‍പ്പെടെ ആറു പേരെ അറസ്റ്റു ചെയ്തു.
എബ്രഹാമിന്റെ ഗുമസ്തനായിരുന്ന വൈപ്പിന്‍വളപ്പ് സ്വദേശി അമല്‍രാജ്, വാടകക്കൊലയാളികളായ പൊന്നന്‍, രാജാദാസ്, നെല്‍സണ്‍, ദമ്പതികളായ റീന, ഷിബു എന്നിവരാണ് അറസ്റ്റിലായത്.
മൂന്നാം പ്രതി ഷൈന്‍മോനാണ് ഇനി പിടിയിലാകാനുളളത്. സിറ്റി പൊലീസ് കമ്മിഷണര്‍ മനോജ് എബ്രഹാം അറസ്റ്റു വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അഭിഭാഷകന്റെ സാമ്പത്തിക ഇടപാടുകള്‍, ബാങ്ക് ഇടപാടുകള്‍, അദ്ദേഹം കൈകാര്യം ചെയ്തിരുന്ന കേസുകള്‍, ഓഫീസ് സ്റ്റാഫിന്റെ പെരുമാറ്റം എന്നിവ അന്വേഷണ വിധേയമാക്കിയാണ് കേസ് തെളിയിച്ചതെന്ന് കമ്മിഷണര്‍ പറഞ്ഞു.
എബ്രഹാമിന്റെ ചെക്കുലീഫുകള്‍ മോഷ്ടിച്ച് ബാങ്കില്‍ നിന്നും വന്‍തുക പിന്‍വലിച്ചത് അദ്ദേഹം കണ്ടു പിടിച്ചതോടെയാണ് കൊല നടത്താന്‍ പ്രതികള്‍ തീരുമാനിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മാസം 12ന് അദ്ദേഹത്തെ നഗരമധ്യത്തെ വീടിനോടു ചേര്‍ന്ന ഓഫീസ് മുറിയില്‍ വച്ച് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.എം. വര്‍ഗീസ്, സിഐ ജി.വേണു, എസ്ഐ ഫ്രാന്‍സിസ് ഷെല്‍ബി എന്നിവരാണ് കേസ് അന്വേഷിച്ചത്.












Click it and Unblock the Notifications