കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫഹദ് പദ്ധതിയിട്ടു
ഇന്ന് ചിങ്ങം ഒന്ന്. പത്തുനാള്‍ കഴിഞ്ഞാല്‍ പൊന്നോണം. ഓണക്കോടിയണിഞ്ഞ് പൂക്കളങ്ങളിടുന്ന, തുമ്പി തുളളി തന്നെ വരവേല്‍ക്കാന്‍ കാത്തുനില്‍ക്കുന്ന മലയാളികളെ കാണാന്‍ മാവേലിത്തമ്പുരാനെത്തുന്നത് ഇന്നേയ്ക്ക് പത്താം നാള്‍.
അതാണ് സങ്കല്‍പം. പക്ഷേ, ഇത്തവണ ഒരു ദിവസം കൂടി കഴിഞ്ഞേ മാവേലിയെത്തൂ. അത്തം പതിനൊന്നിനാണ് ഇത്തവണ പൊന്നോണം. എന്നാല്‍ ചിങ്ങം ഒന്നിനു തന്നെ അത്തം തുടങ്ങുന്നു എന്ന പ്രത്യേകതയും ഈ ഓണത്തിന് സ്വന്തം. അനിഴം രണ്ടു ദിവസങ്ങളിലായി നീളുന്നതിനാലാണ് തിരുവോണം ഒരു ദിവസം വൈകുന്നത്.
ഇന്നേയ്ക്ക് പത്താം നാളായ ആഗസ്റ്റ് 27ന് പത്തുനാഴികയോളം മാത്രമേ തിരുവോണം നാളുളളൂവെന്ന് ജ്യോതിഷികള്‍ പറയുന്നു.
നാളും നക്ഷത്രവും നീളുന്നതും വൈകുന്നതുമൊന്നും മലയാളികളെ ബാധിച്ചിട്ടേയില്ല. നിറപ്പൊലിമയുടെ പൂക്കളമിട്ടും ആഘോഷങ്ങളുടെ ഉത്രാടക്കളരിയൊരുക്കിയും ലോകമെങ്ങുമുളള മലയാളി ഓണത്തെ വരവേല്‍ക്കാനൊരുങ്ങിക്കഴിഞ്ഞു.
ഓണത്തപ്പന്റെ വരവറിയിച്ച് നാട്ടുവഴികളില്‍ മൊട്ടിട്ട തുമ്പയും തുളസിയും പൂവിട്ടു കഴിഞ്ഞു. പൂക്കളമൊരുക്കാനൊരുങ്ങുന്ന കുരുന്നുകള്‍ക്കു വേണ്ടി പേരറിയുന്നതും അറിയാത്തതുമായ ചെടികള്‍ പൂത്തുവിടര്‍ന്നുകഴിഞ്ഞു.
ഗ്രാമങ്ങളിലും നഗരങ്ങളിലും ഓണത്തിന്റെ വ്യാപാരത്തിരക്കുകള്‍ ഓരോ ദിവസം കഴിയുന്തോറും കൂടുകയാണ്. ഒരുമയുടെ ഉല്‍സവപ്പൂരത്തിന് ഇനി വെറും പതിനൊന്നു നാളുകള്‍.












Click it and Unblock the Notifications