കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫഹദ് പദ്ധതിയിട്ടു
കോട്ടയം : സിസ്റ്റര്‍ അഭയയുടെ കൊലയാളികളെ കണ്ടെത്തുന്നതിന് പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിനെ സിബിഐ ചോദ്യം ചെയ്യുമെന്നറിയുന്നു. കോട്ടയം ജില്ലയിലെ ജനപ്രതിനിധിയാണ് ഈ രാഷ്ട്രീയ നേതാവ്.
അഭയ കേസ് കൊടുമ്പിരിക്കൊണ്ട കാലത്ത് ഇതു സംബന്ധിച്ച് പത്രങ്ങളില്‍ വാര്‍ത്ത നല്‍കരുതെന്ന് പലവട്ടം ഈ നേതാവ് മാധ്യമ ലേഖകരോട് ആവശ്യപ്പെട്ടിരുന്നത്രേ. ഇക്കാര്യം പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ മുതിരുന്നത്.
അതേസമയം സിസ്റ്റര്‍ അഭയയുടെ കൊലയാളികളെ ഓണത്തിനു മുമ്പ് അറസ്റ്റു ചെയ്യുമെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നു. കോട്ടയം അതിരൂപതാ ചാന്‍സലര്‍ ഫാദര്‍ തോമസഎം കോട്ടൂരിനെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയതിനെ തുടര്‍ന്ന് കൊലപാതകത്തെക്കുറിച്ച് സിബിഐക്ക് വ്യക്തമായ സൂചനകള്‍ കിട്ടിയിട്ടുണ്ട്.
സിസ്റ്റര്‍ അഭയയ്ക്കൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ സ്റ്റെഫി, സിസ്റ്റര്‍ ഷെര്‍ലി, കോണ്‍വെന്റിലെ ഫാദര്‍ ജോസ് പുതൃക്കയില്‍ എന്നിവരെയും ഉടന്‍ നാര്‍ക്കോ അനാലിസിസിനു വിധേയമാക്കും.
തിരുവനന്തപുരം ചീഫ് ലബോറട്ടറി എക്സാമിനര്‍ ഗീത, അനലിസ്റ്റ് ചിത്ര എന്നിവരെയും നാര്‍ക്കോ അനാസിസിന് വിധേയമാക്കാന്‍ സിബിഐ തയ്യാറായേക്കും.












Click it and Unblock the Notifications