സ്വാശ്രയ മെഡി.കോളജ് ഫീസ് ഘടന റദ്ദാക്കി
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിന് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി. 1,30,000 രൂപ വാര്‍ഷികഫീസായി നിശ്ചയിച്ച കമ്മിറ്റിയുടെ തീരുമാനമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
പുതിയ ഫീസ് ഘടന ഈ അധ്യയനവര്‍ഷം തന്നെ നിശ്ചയിക്കാന്‍ കമ്മിറ്റിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവിലുള്ള ഫീസ് ഘടനയ്ക്കെതിരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് മാനേജ് മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധിയുണ്ടായത്. ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്‍, ജസ്റ്റിസ് വി.കെ.മോഹനന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എംബിബി.എസിന് 1,30,000 രൂപയും ബി.ഡി.എസിന് 80,000 രൂപയുമാണ് ഫീസായി മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ചിരുത്.












Click it and Unblock the Notifications