സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
തിരുവനന്തപുരം: ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൂവി തിയേറ്റര്‍ ശൃംഖലയായ പിരമിഡ് സയിമിറ തിയേറ്റര്‍ ലിമിറ്റഡ് (പി എസ് ടി എല്‍) കേരളത്തിലെ 150 തിയേറ്ററുകള്‍ പാട്ടത്തിനെടുക്കും.
തിയേറ്ററുകള്‍ പാട്ടത്തിനെടുക്കുന്നതിനു പുറമെ എല്ലാ വര്‍ഷവും 10 മലയാള ചിത്രങ്ങള്‍ സയിമിറ നിര്‍മിക്കുകയും ചെയ്യുമെന്ന് കമ്പനി എംഡി പി.എസ്.സ്വാമിനാഥന്‍ അറിയിച്ചു. 25 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി കേരളത്തില്‍ നടത്തുന്നത്. മോഹന്‍ലാല്‍ നായകനായ പരദേശിയുടെ ദേശീയ തലത്തിലുള്ള വിതരണാവകാശം കമ്പനി ഏറ്റെടുത്തിട്ടുണ്ട്. മോഹന്‍ലാല്‍ അഭിനയിക്കുന്ന രാംഗോപാല്‍ വര്‍മ കി ആഗ് (ഷോലെയുടെ റീമേക്ക്) എന്ന ഹിന്ദി ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശവും കമ്പനിക്കാണ്.
കേരളത്തിലെ ഏതാനും തിയേറ്ററുകളുമായി കമ്പനി പാട്ടക്കരാരിലേര്‍പ്പെട്ടുകഴിഞ്ഞു. ദക്ഷിണേന്ത്യയില്‍ കമ്പനിയുടെ കീഴില്‍ പാട്ടത്തിനെടുത്ത 371 തിയേറ്ററുകളുണ്ട്.












Click it and Unblock the Notifications