ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി
തിരുവനന്തപുരം സാമുദായിക പ്രശ്നങ്ങളില്‍ മുസ്ലിം ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് അബ്ദുള്‍ നാസര്‍ മഅദ്നി.
അവര്‍ണ മുന്നേറ്റത്തിന് ലീഗ് ശ്രമിക്കുന്നതിന് തെളിവൊന്നുമില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയെ സന്ദര്‍ശിച്ച ശേഷം മഅദ്നി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സമുദായത്തിന്റെ പാര്‍ട്ടിയായി ലീഗിനെ മുസ്ലിംഗങ്ങള്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തിന്റെ കാരണമെന്ന് മഅദ്നി ചൂണ്ടിക്കാട്ടി.
ലീഗിന്റെ പരാജയത്തിന് പി കെ കുഞ്ഞാലിക്കുട്ടി ഉത്തരവാദിയാണെന്നും മഅദ്നി പറഞ്ഞു.












Click it and Unblock the Notifications