സിപിഎം : ഇരുപക്ഷവും കച്ചമുറുക്കുന്നു
ദില്ലി: ഇന്ത്യ-അമേരിക്ക ആണവകരാര്‍ നടപ്പാക്കുന്നതിനെതിരെ ഇടതുപാര്‍ട്ടികള്‍ യുപിഎ സര്‍ക്കാരിന് നല്‍കിയ അന്ത്യശാസനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ അയവ്. ഞായറാഴ്ച ചേര്‍ന്ന യുപിഎ യോഗത്തിലുണ്ടായ ചര്‍ച്ചകളാണ് പ്രശ്നപരിഹാരത്തിന് വഴിതുറന്നത്.
അമേരിക്ക പാസാക്കിയ ഹെന്റി ഹൈഡ് ആക്ട് ഇന്ത്യയുടെ പരമാധികാരത്തെ എങ്ങനെ ബാധിക്കുന്നെന്ന് പരിശോധിക്കാന്‍ ഏഴംഗസമിതി രൂപവത്‌കരിക്കാന്‍ യു.പി.എ. യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച സിപിഎമ്മിന്റെ ആവശ്യം യുപിഎ അംഗീകരിക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ ആണവകാര്യ ഉപദേഷ്ടാവ് ശ്യാം സരണ്‍ ആയിരിക്കും ഹൈഡ് ആക്ട് അവലോകനം ചെയ്യുന്ന സമിതിയുടെ അധ്യക്ഷന്‍ . സമിതിയില്‍ ഇടതുപാര്‍ട്ടികളുടെ പ്രതിനിധികളുമുണ്ടാവും.
ആണവകരാര്‍ സംബന്ധിച്ച് ആഗസ്ത് 27, 28, 29 തീയതികളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തും.
ആണവകരാര്‍ സംബന്ധിച്ച് ഇടതുപാര്‍ട്ടികള്‍ ഉന്നയിച്ച ആശങ്കകള്‍ ദൂരീകരിക്കാന്‍ കഴിയുമെന്ന് യുപിഎ യോഗം പാസാക്കിയ പ്രമേയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേരത്തേ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയാണ് സിപിഎമ്മിന്റെ ആവശ്യം സ്വീകരിക്കാന്‍ തീരുമാനിക്കുകയും ഒത്തുതീര്‍പ്പ് ഫോര്‍മുല യുപിഎ യോഗത്തിന് മുമ്പാകെ വയ്ക്കുകയും ചെയ്തത്.
പ്രശ്നപരിഹാരചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് നിയോഗിച്ച മൂന്നംഗ ഉപസമിതിയുമായി സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രിമാരായ പ്രണബ്‌മുഖര്‍ജി, എ.കെ. ആന്റണി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ എന്നിവരാണ് യെച്ചൂരിയുമായി ചര്‍ച്ച നടത്തിയത്.ഇന്ത്യയുടെ പരമാധികാരത്തെ അമേരിക്കയുടെ ഹൈഡ് ആക്ട് എപ്രകാരം ബാധിക്കും എന്ന് പരിശോധിക്കാന്‍ സംവിധാനം വേണമെന്ന സി.പി.എമ്മിന്റെ ആവശ്യം യെച്ചൂരി ഈ യോഗത്തില്‍ ഉന്നയിച്ചു. പ്രശ്നപരിഹാരത്തിന് വേണ്ടി ഫോര്‍മുല ഉരുത്തിരിഞ്ഞതും ഈ യോഗത്തിലാണ്.












Click it and Unblock the Notifications