കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വിഎസ് പക്ഷം പോരിനുറച്ച്
ദില്ലി: മുംബൈ ബോംബ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് ആയുധം കൈയില്‍ വച്ചതിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിന് സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
കോടതിയുടെ അനുവാദമില്ലാതെ സഞ്ജയ് ദത്തിന് രാജ്യത്തിന് പുറത്തുപോകാന്‍ പാടില്ല. സഞ്ജയ് ദത്തിന്റെ പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ നേരത്തെ നല്‍കിയിട്ടുണ്ട്.
മുംബൈ ബോംബ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് ആയുധം കൈയില്‍ വച്ചതിന് ആറു വര്‍ഷത്തെ കഠിനതടവിനാണ് സഞ്ജയ് ദത്ത് വിധിക്കപ്പെട്ടത്. പൂനയിലെ യാര്‍വാഡ ജയിലിലാണ് ദത്ത് ഇപ്പോള്‍ കഴിയുന്നത്.
സഞ്ജയ് ദത്തിനു വേണ്ടി സഹോദരി പ്രിയാദത്ത് സുപ്രിം കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയിലാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
Comments
Story first published: Monday, August 20, 2007, 5:30 [IST]