Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് പക്ഷം പോരിനുറച്ച്

അതിനിടെ വി എസ് അച്യുതാനന്ദന്റെ അടുത്ത അനുയായിയും ഔദ്യോഗിക വിഭാഗത്തിന്റെ കണ്ണിലെ കരടുമായ എന്‍ എന്‍ കൃഷ്ണദാസ് എംപി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം ചൊരിഞ്ഞു.

ഒറ്റപ്പാലത്ത് ചുനങ്ങാട് നടന്ന പൊതുയോഗത്തിലാണ് കൃഷ്ണദാസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ചൊരിഞ്ഞത്.

പാവപ്പെട്ടവന്‍ പിടിയരിയിട്ട് വളര്‍ത്തിയ പ്രസ്ഥാനത്തെ ഫാരിസുമാര്‍ക്കും മാര്‍ട്ടിന്‍മാര്‍ക്കും അടിയറ വെയ്ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു കൃഷ്ണദാസിന്റെ പ്രഖ്യാപനം. കോടികള്‍ സംഭാവന വാങ്ങിയല്ല പാര്‍ട്ടി വളര്‍ന്നത്. ഇപ്പോള്‍ കോടീശ്വരന്മാര്‍ സംഭാവന തരുന്നത് പാര്‍ട്ടി നന്നാവാനോ വളര്‍ത്താനോ അല്ല. പാര്‍ട്ടിയുടെ വിശ്വാസ്യത തിരിച്ചു പിടിക്കാനാണ് ഇ പി ജയരാജനെതിരെ നടപടിയെടുത്തത് - ഇങ്ങനെ പോയി കൃഷ്ണദാസിന്റെ വിമര്‍ശനം.

പാര്‍ട്ടിയുടെ ഏതുഘടകത്തിന് തെറ്റുപറ്റിയാലും തിരുത്താന്‍ കേന്ദ്രനേതൃത്വമുണ്ടാവുമെന്ന കൃഷ്ണദാസിന്റെ മുന്നറിയിപ്പിലൂടെ കേന്ദ്രനേതൃത്വം തങ്ങള്‍ക്കൊപ്പമാണെന്ന് അണികളെ ബോധ്യപ്പെടുത്തുകയാണ് വി എസ് പക്ഷം. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി കലഹിക്കുന്നവര്‍ കമ്മ്യൂണിസ്റ്റുകാരല്ലെന്നും അവരെ പാര്‍ട്ടി തിരിച്ചറിയുമെന്നും കൃഷ്ണദാസ് പറഞ്ഞു.

പിണറായി വിജയനെ പേരെടുത്തു പറയാതെ രൂക്ഷമായി കൃഷ്ണദാസ് വിമര്‍ശിക്കുകയായിരുന്നു. പാലക്കാട് ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ മുന്‍കൈ നേടുകയെന്ന ലക്ഷ്യമാണ് കൃഷ്ണദാസിനുളളത്. ബ്രാഞ്ചു സമ്മേളനങ്ങള്‍ മുതല്‍ പിടിച്ചടക്കലും വെട്ടിമാറ്റലും ഇരുപക്ഷവും ഉദ്ദേശിക്കുന്നുവെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.

പരസ്പരം ഒരു വിട്ടുവീഴ്ചയും ചെയ്യാതെ പോരു തുടരുന്ന ഈ വിഭാഗങ്ങള്‍ക്ക് എത്രകാലം ഒരു പാര്‍ട്ടിയില്‍ തുടരാനാവുമെന്നാണ് ജനം സംശയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+