Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി പാര്‍ട്ടിയുടെ സ്വത്ത്:സുധാകരന്‍

കണ്ണൂര്‍: നായനാര്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റിന് വ്യവസായിയായ ഫാരിസ് അബൂബക്കറില്‍ നിന്ന് 60 ലക്ഷം രൂപ സംഭാവന വാങ്ങിയതിനെ ചൊല്ലിയുണ്ടായ വിവാദം അവസാനിക്കും മുമ്പേ ടൂര്‍ണമെന്റ് ഇനിയും നടത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ടൂര്‍ണമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

കണ്ണൂര്‍ ജവാഹര്‍ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ നിന്നും 4,44,531 രൂപ ലാഭമുണ്ടായതായി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലാഭമുണ്ടാക്കിയ സാഹചര്യത്തില്‍ അടുത്ത വര്‍ഷവും ടൂര്‍ണമെന്റ് നടത്താനാണ് തീരുമാനം. 2008 ഫിബ്രവരിയിലോ മാര്‍ച്ചിലോ ആയിരിക്കും അടുത്ത ടൂര്‍ണമെന്റ്.

ടൂര്‍ണമെന്റില്‍ നിന്നുമുണ്ടായ ലാഭം നാലര ലക്ഷമാണ്. ടൂര്‍ണമെന്റ് നടത്തിപ്പിനായി ഫാരിസ് അബൂബക്കറില്‍ നിന്നും സ്വീകരിച്ചത് അറുപത് ലക്ഷവും. ലാഭമുണ്ടായെങ്കിലും വന്‍തുക സംഭാവന കിട്ടിയാലേ ടൂര്‍ണമെന്റ് നടത്തിപ്പ് സുഗമമാക്കാനാവൂവെന്ന് വ്യക്തമാണ്. അടുത്ത തവണ ടൂര്‍ണമെന്റ് നടത്തുമ്പോഴും വന്‍തുക പാര്‍ട്ടിക്ക് സമാഹരിക്കേണ്ടിവരും. ഇത് ഫാരിസിനെ പോലുള്ളവരില്‍ നിന്ന് സ്വീകരിച്ചാണോ മറ്റു വഴികളിലൂടെയാണോ എന്നാണ് ഇനി അറിയേണ്ടത്.

ടൂര്‍ണമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന‍് കൂടിയായ പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എം.വി.ഗോവിന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടക സമിതി കണ്‍വീനറായ എം.വി.ജയരാജന്‍ വരവ്, ചെലവ് കണക്ക് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ശശി സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+