വിഎസ് പക്ഷം പോരിനുറച്ച്
കട്ടക്: രേഖകളിലെ തെറ്റ് കാരണം ജയിലില്‍ കിടക്കേണ്ടി വന്ന ദളിത് യുവാവിന് കോടതി എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.
13 വയസുള്ളപ്പോഴാണ് പ്രതാപ് നായക് ഒരു കൊലപാതക കേസില്‍ കുറ്റം ചുമത്തപ്പെട്ട് ജയിലിലായത്. 1989ല്‍ ആയിരുന്നു അത്. 1994ല്‍ കോടതി പ്രതാപ് നായകിനെ കുറ്റവിമുക്തനാക്കി. എന്നാല്‍ രേഖകളിലെ തെറ്റ് കാരണം പ്രതാപിന് എട്ട് വര്‍ഷം കൂടി ജയിലില്‍ കിടക്കേണ്ടിവന്നു. 2003ലാണ് പ്രതാപ് ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടത്.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. എട്ട് ലക്ഷം രൂപ പ്രതാപിന്റെ പേരില്‍ ഒരു ദേശസാത്കൃത ബാങ്കില്‍ നിക്ഷേപിക്കാനും എല്ലാ മാസവും പലിശയുടെ 75 ശതമാനം പ്രതാപിന് വില്‍ക്കാമെന്നുമാണ് കോടതിയുടെ നിര്‍ദേശം.












Click it and Unblock the Notifications