വിഎസ് പക്ഷം പോരിനുറച്ച്
ദില്ലി: ഇന്ത്യ-അമേരിക്ക ആണവകരാറിനെ സംബന്ധിച്ച നിലപാടില്‍ ഇടതുപക്ഷം ഉറച്ചുനില്‍ക്കുന്നു. കരാര്‍ സംബന്ധിച്ച അടുത്ത ഘട്ടമായ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള ചര്‍ച്ചയിലേക്ക് ഇന്ത്യ കടക്കരുതെന്നു നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഇടതുപാര്‍ട്ടികളുടെ യോഗം അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതിന് ഉന്നതസമിതി രൂപീകരിക്കാമെന്ന യുപിഎ നിര്‍ദേശം അതിനു ശേഷമേ പരിഗണിക്കാനാവൂവെന്ന് ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കി.
പ്രകാശ് കാരാട്ടിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ യോഗമാണ് നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചത്.
സപ്‌തംബര്‍ 14,15 തീയതികളിലാണ് അന്താരാഷ്ട്ര ആണവോര്‍ജ കമ്മീഷന്റെ യോഗം വിയന്നയില്‍ നടക്കുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാന്‍ ആണവോര്‍ജ കമ്മീഷന്‍ തലവന്‍ ഡോ.അനില്‍ കകോത്ക്കറെ സര്‍ക്കാര്‍ നേരത്തേ തന്നെ നിയോഗിച്ചിരുന്നു. ഇന്ത്യ ഈ ചര്‍ച്ചയുമായി മുന്നോട്ടു പോകുകയാണെങ്കില്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കേണ്ടിവരുമെന്ന വ്യക്തമായ സൂചനയാണ് ഇടതുപാര്‍ട്ടികള്‍ തിങ്കളാഴ്ച സര്‍ക്കാറിന് നല്‍കിയിരിക്കുന്നത്.
ഉന്നതസമിതിയെന്ന നിര്‍ദേശം യുപിഎയുടെ ഭാഗത്തുനിന്ന് തങ്ങള്‍ക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും ഇടതുപക്ഷത്തെക്കൂടി പങ്കാളികളാക്കി കമ്മിറ്റി ഉണ്ടാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇടതുനേതാക്കള്‍യോഗത്തിനു പറഞ്ഞു. ഇടതുപാര്‍ട്ടികളുടെ നിലപാടിനോട് യുപിഎ എങ്ങനെ പ്രതികരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാരിന്റെ ഭാവിയെന്നും അവര്‍ വ്യക്തമാക്കി.
സിപിഎമ്മിന്റെ അടിയന്തര കേന്ദ്രകമ്മിറ്റി യോഗം ബുധന്‍,വ്യാഴം ദിവസങ്ങളില്‍ ദില്ലിയില്‍ നടക്കും. ആണവ കരാര്‍ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി അടിയന്തിര യോഗം ചേരുന്നത്.












Click it and Unblock the Notifications