Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി

മുംബെ : ഓര്‍ക്കുട്ട് സൗഹൃദം മുതലെടുത്ത് രണ്ടു കോടി തട്ടിയെടുക്കാന്‍ പതിനാറുകാരനെ ബന്ദിയാക്കി കൊലപ്പെടുത്തിയ കേസില്‍ മലയാളിയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. മുംബെ അന്ധേരിയിലെ അദ്നന്‍ പത്രാവാലയാണ് ഓര്‍ക്കുട്ട് സുഹൃത്തുക്കളുടെ ചതിയാല്‍ കൊല്ലപ്പെട്ടത്.

ഓര്‍ക്കുട്ടിലൂടെ പരിചയപ്പെട്ട ഏയ്ഞ്ചല്‍ എന്ന സുഹൃത്തിനെ നേരില്‍ കാണാമെന്ന് പറഞ്ഞാണ് സുഹൃത്തുക്കള്‍ അദ്നാനെ വിളിച്ചു വരുത്തിയത്. തുടര്‍ന്ന് ഇയാളെ ബന്ദിയാക്കി വീട്ടുകാരോട് രണ്ടുകോടി രൂപ ആവശ്യപ്പെടുകയായിരുന്നു. പണം കിട്ടാതെ വന്നപ്പോള്‍ അദ്നാനെ കഴുത്തു ഞെരിച്ച് കൊന്നു.

സംഭവത്തില്‍ സുജിത് നായര്‍, ആയുഷ് ഭട്ട്, ഹിമേഷ് അംബാവട്ട് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മലയാളിയായ സുജിത് നായര്‍ മുംബെയില്‍ ഒരു ബിപിഒ കമ്പനിയിലെ ജീവനക്കാരനാണ്. ഇനിയും രണ്ടുപേരെ കൂടി കിട്ടാനുണ്ട്.

മുംബെ അന്ധേരിയിലെ ഓഷീവാരയിലെ കോടീശ്വരനായ അസ്ലാം പത്രാവാലയുടെ മകനാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അദ്നാന്‍. ഞായറാഴ്ച രാത്രിയോടെയാണ് അദ്നാനെ കാണാതായത്. തിങ്കളാഴ്ച മൃതദേഹം നവി മുംബെയില്‍ കാണപ്പെടുകയായിരുന്നു.

മരണവാര്‍ത്ത പുറത്തുവരുമ്പോഴും അദ്നാന്റെ ഓര്‍ക്കുട്ട് പേജ് ആരോ ഉപയോഗിക്കുന്നുണ്ടായിരുന്നു. മൃതദേഹം ലഭിച്ചെന്ന വാര്‍ത്ത പുറത്തുവന്നയുടനെ ഏഞ്ചലിന്റെ പ്രൊഫൈല്‍ ഡിലീറ്റു ചെയ്തു. അദ്നാന്റെ ഓര്‍ക്കുട്ട് പേജിലെ പടങ്ങളും ആല്‍ബവും വീഡിയോയും സന്ദേശവുമെല്ലാം നശിപ്പിക്കപ്പെട്ടു.

ബന്ദി വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിച്ചതാണ് കുട്ടിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് അദ്നാന്റെ ബന്ധുക്കള്‍ ആരോപിച്ചു. മാധ്യമങ്ങളുടെ വാര്‍ത്താ ആഘോഷമില്ലായിരുന്നെങ്കില്‍ കുറ്റവാളികള്‍ പിടിയിലാകുമായിരുന്നെന്നു കുട്ടി കൊല്ലപ്പെടുകയില്ലായിരുന്നെന്നും അസ്ലാം പത്രവാലയുടെ സുഹൃത്ത് രാജീവ് മാന്‍വാനി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+