ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി
ചെന്നൈ: പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച മഹാലക്ഷ്‌മി ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി.
ചെന്നൈയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ വെല്ലൂരിലാണ് 600 കോടി രൂപ ചെലവിട്ട് ഈ സുവര്‍ണ്ണക്ഷേത്രം പണിതുയര്‍ത്തിയിരിക്കുന്നത്. ഒരു ടണ്‍ സ്വര്‍ണ്ണമാണ് ശ്രീപുരം എന്നപേരില്‍ക്കൂടി അറിയപ്പെടുന്ന ക്ഷേത്രം പൊതിയാന്‍ ആവശ്യമായി വന്നത്.
വെള്ളിയാഴ്‌ച ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. പൂര്‍ണ്ണമായും സ്വര്‍ണ്ണം പൊതിഞ്ഞ ആദ്യക്ഷേത്രമിതാണെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അവകാശപ്പെടുന്നു.
അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ടത്രേ. തിരുപ്പതി ദേവസ്ഥാനത്തുനിന്നുള്ള നാനൂറു സ്വര്‍ണ്ണപ്പണിക്കാരും ചെമ്പുപണിക്കാരും ചേര്‍ന്നാണ് ക്ഷേത്രം നിര്‍മ്മിച്ചത്.
നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ആറുവര്‍ഷത്തോളമാണ് വേണ്ടിവന്നത്. 55,000 ചതുരശ്ര അടിയിലാണ് ക്ഷേത്രസമുച്ചയം പരന്നുകിടക്കുന്നത്. ആദ്യം ചെമ്പുകവചം തീര്‍ത്തശേഷം അതിന് പുറത്താണ് ഒന്‍പത് പാളികളായി സ്വര്‍ണ്ണം പൂശിയിരിക്കുന്നത്.
ഭക്തരില്‍ നിന്നും സംഭാവനയായി ലഭിച്ച സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്ക് മുഖാന്തരമാണ് ക്ഷേത്രനിര്‍മ്മാണത്തിനായി ലഭ്യമാക്കിയതത്രേ. ശ്രീനാരായണി പീഠം ട്രസ്റ്റാണ് ക്ഷേത്രനിര്‍മ്മാണത്തിന് മുന്‍കയ്യെടുത്തത്.












Click it and Unblock the Notifications