ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി
മൂന്നാര്‍ : അധികാരത്തിന്റെ ലഹരിയില്‍ കേരളത്തിന്റെ പൊതുമനസാക്ഷിയെ നിര്‍ഭയം വെല്ലുവിളിച്ച സിപിഐയുടെ മൂന്നാര്‍ അജണ്ട ലക്ഷ്യം കാണുന്നു. പുതിയ ദൗത്യസംഘത്തെ റവന്യൂ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ സിപിഐയുടെ ജില്ലാ നേതാക്കള്‍ പരസ്യമായി ഭരിച്ചു കാണിച്ചതോടെ മൂന്നാര്‍ ഒഴിപ്പിക്കല്‍ രണ്ടാം ഘട്ടം എവിടെയെത്തുമെന്ന കാര്യം പകല്‍പോലെ വ്യക്തമായി.
റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിലാണ് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍, അസിസ്റ്റന്റ് സെക്രട്ടറി മാത്യു വര്‍ഗീസ് എന്നിവര്‍ ദൗത്യസംഘത്തെ ഭരിച്ചു കാണിച്ചത്. തുടര്‍ന്ന് വനംവകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ മന്ത്രിയും സിപിഐ നേതാക്കളും ദൗത്യസംഘത്തലവനും രഹസ്യചര്‍ച്ചയും നടത്തി.
ദൗത്യസംഘത്തിന്റെ തലവന്‍ വി എം ഗോപാലമേനോനും സര്‍വെ ഡയറക്ടര്‍ ഡോ എസ് രവീന്ദ്രനുമാണ് കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്നതിനെക്കുറിച്ച് സിപിഐ നേതാക്കള്‍ ക്ലാസെടുത്തത്.
ഇടുക്കി കളക്ടറേറ്റിലെത്തിയ ദൗത്യസംഘാംഗങ്ങള്‍ സബ് കളക്ടര്‍ എം സി മോഹന്‍ദാസുമായി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സിപിഐ നേതാക്കള്‍ എത്തിയത്. നേതാക്കള്‍ എത്തിയതോടെ ഉദ്യോഗസ്ഥര്‍ സര്‍വെ രേഖകളുമായി ആദരപൂര്‍വം ഓടിയെത്തി.
പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങിനു ശേഷം റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ കൂടിയെത്തിയതോടെ സംഘം കൊണ്ടു പിടിച്ച ചര്‍ച്ചയിലായി. പിടിച്ചെടുക്കാനുളള ഭൂമി സംബന്ധിച്ച വിവരങ്ങളാണ് സിപിഐ നേതാക്കളുമായി ഉദ്യോഗസ്ഥര്‍ പങ്കുവെച്ചത്.
സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നിന്നും രഹസ്യചര്‍ച്ച വനംവകുപ്പ് ഗസ്റ്റ് വകുപ്പിലേയ്ക്ക് മാറ്റിയതും സിപിഐ നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ്.
അതിനിടെ മൂന്നാര്‍ ദൗത്യസംഘത്തിന്റെ പഴയ തലവന്‍ സുരേഷ് കുമാറിനെ സ്ഥലം മാറ്റുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് റവന്യൂ മന്ത്രി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. അദ്ദേഹം സ്വമേധയാ ഒഴിഞ്ഞതാണെന്ന് മന്ത്രി പറയുന്നു.
സുരേഷ് കുമാര്‍ കഞ്ചാവിനും പട്ടച്ചാരായത്തിനും അടിമയായതു കൊണ്ട് അയാളെ മാറ്റുകയായിരുന്നുവെന്ന് നാടൊട്ടുക്ക് സിപിഐ നേതാവ് കെ ഇ ഇസ്മായില്‍ പ്രസംഗിച്ചു നടക്കുന്നതിനിടയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.


Click it and Unblock the Notifications