Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!

തിരുവനന്തപുരം : തങ്ങളുടെ നിയന്ത്രണത്തിലുളള പാര്‍ട്ടി ഘടകങ്ങളില്‍ സമ്മേളനത്തിന് പരിപ്പുവടയും കട്ടന്‍ചായയും നിര്‍ബന്ധമാക്കാന്‍ സിപിഎമ്മിലെ വിഎസ് പക്ഷം ഒരുങ്ങുന്നു. ആഡംബരങ്ങള്‍ ഒഴിവാക്കി പരമാവധി ലാളിത്യത്തോടെ സമ്മേളനം നടത്തി പാരമ്പര്യവാദികളുടെ പിന്തുണ നേടാനാണ് ശ്രമം.

ബൂര്‍ഷ്വാ വിഭവങ്ങള്‍ പരമാവധി ഒഴിവാക്കി സമ്മേളനം നടത്തുമെന്നാണ് ഇവര്‍ പറയുന്നത്. ഇതിനുളള നിര്‍ദ്ദേശങ്ങള്‍ പോയിക്കഴിഞ്ഞു. ആഡംബരമുളളവയും ലാളിത്യമുളളമുളളവയുമെന്ന് സമ്മേളനങ്ങളെ മാധ്യമങ്ങള്‍ തരംതിരിക്കുന്നത് തങ്ങള്‍ക്ക് അനുകൂലമായ തരംഗമുണ്ടാക്കുമെന്നാണ് വിഎസ് വിഭാഗത്തിലെ ബുദ്ധികേന്ദ്രങ്ങള്‍ കരുതുന്നത്.

വിഎസ് പക്ഷത്തിന് ആധിപത്യമുളള കമ്മിറ്റികള്‍ കളങ്കിതരായ ആരുടെയും സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാതെ സമ്മേളനം നടത്തും. മിനറല്‍ വാട്ടര്‍ ഉപേക്ഷിച്ച് പതിമുഖം തിളപ്പിച്ച വെളളമായിരിക്കും പ്രതിനിധികള്‍ക്ക് കുടിക്കാന്‍ നല്‍കുക.

പാര്‍ട്ടിയില്‍ പണാധിപത്യം പിടിമുറുക്കുന്നുവെന്നും കമ്മ്യൂണിസ്റ്റ് ജീവിതരീതിയും ലാളിത്യവും അടിയറ വയ്ക്കുന്നുവെന്നുമാണ് ഔദ്യോഗിക വിഭാഗത്തിനു നേരെ വിഎസ് പക്ഷം ഉയര്‍ത്തുന്ന ആരോപണം. തങ്ങള്‍ ആ ഗണത്തില്‍ പെടുന്നവരല്ലെന്ന് സമ്മേളനങ്ങളില്‍ തെളിയിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പിന്നില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+