Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി

മൂന്നാര്‍: പൊതുമരാമത്തുമന്ത്രി ടി.യു.കുരുവിളയുടെ മക്കളുടെ പേരില്‍ രാജകുമാരി വില്ലേജില്‍ നടത്തിയ ഭൂമിയിടപാട്‌ സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ നല്‍കാന്‍ റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന് നിര്‍ദ്ദേശം നല്‍കി. ബുധനാഴ്‌ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട്‌ നല്‍കും.

മന്ത്രിയുടെ മക്കളായ എല്‍ദോ കുരുവിള, രേഖാതോമസ്‌, രേണു എന്നിവര്‍ ഇടുക്കി ജില്ലയിലെ രാജകുമാരി വില്ലേജില്‍ ഭൂമി വാങ്ങിയതാണു വിവാദമായത്‌. ഇതു സംബന്ധിച്ച്‌ ഇടുക്കി ജില്ലാ രജിസ്ട്രാറും റവന്യൂ ഉദ്യോഗസ്ഥരും സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

കുവൈത്തിലെ കെജി കമ്പനി ഉടമയുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌, മന്ത്രി റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. കഴിഞ്ഞ ശനിയാഴ്ചയാണ്‌ പരാതി ലഭിച്ചത്‌.

ജില്ലാ കളക്ടര്‍ രാജുനാരായണസ്വാമി, രണ്ടുദിവസത്തിനുള്ളില്‍ ഇടപാട്‌ സംബന്ധിച്ച്‌ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളെടുക്കും.

മന്ത്രി കുരുവിളയുമായി താന്‍ ഈ വിഷയം സംസാരിച്ചതായും നിയമാനുസൃത നടപടികള്‍ മാത്രമേ ഭൂമിയിടപാടില്‍ നടന്നിട്ടുള്ളൂവെന്ന്‌ അദ്ദേഹം പറഞ്ഞതായും റവന്യൂമന്ത്രി അറിയിച്ചു.

അതേസമയം ബന്ധുക്കള്‍ ഭൂമി കൈയേറിയെന്ന ആരോപണത്തെക്കുറിച്ച്‌ മന്ത്രി കുരുവിള ബുധനാഴ്‌ച വിശദീകരണം നല്‌കും. മന്ത്രിസഭാ യോഗത്തിലാവും വിശദാംശങ്ങള്‍ അറിയിക്കുക. ഇടപാടില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണു വിശദീകരണം വരുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+