കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ഭര്‍ത്താവിന്റെയും ഭാര്യയുടെയും വിവാഹേതര ബന്ധത്തെക്കുറിച്ച്‌ അറിയുന്നതിനും കുടുംബകലഹമുണ്ടാകുന്നതിനും ഇമെയിലുകളും ടെക്സ്റ്റ് മെസ്സേജുകളും കാരണമാകുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്‌.

മുതിര്‍ന്നവര്‍ക്കിടയില്‍ ഒന്‍പതില്‍ ഒരാള്‍ എന്ന നിലയിലാണ്‌ മായ്‌ച്ചുകളയാന്‍ മറന്നുപോകുന്ന ഇ-മെയിലുകള്‍, മൊബൈല്‍ സന്ദേശങ്ങള്‍ എന്നിവ കാരണം പൊല്ലാപ്പില്‍ ചെന്നുപെടുകയും കള്ളി പൊളിയുകയും ചെയ്യുന്നത്‌.

മണിസൂപ്പര്‍മാര്‍ക്കറ്റ്‌ ഡോട്ട്‌ കോം എന്ന വെബ്‌ സൈറ്റ്‌ രണ്ടായിരത്തോളം ആളുകള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌.

പുറത്തുപോയെത്തുന്ന ഭര്‍ത്താക്കന്മാരുടെ വസ്‌ത്രത്തില്‍ കാണുന്ന ലിപ്‌സ്റ്റിക്കിന്റെയും കുങ്കുമത്തിന്റെയും അടയാളങ്ങളായിരുന്നു ഒരുകാലത്ത്‌ ഏറ്റവും കൂടുതല്‍ കുടുംബകലഹങ്ങള്‍ക്ക്‌ കാരണമായിരുന്നതെങ്കില്‍ ഇന്ന്‌ ഇവരണ്ടും ഇ-മെയിലുകള്‍ക്കും മൊബൈല്‍ സന്ദേശങ്ങള്‍ക്കും വഴിമാറിയിരിക്കുകയാണെന്ന്‌ സൈറ്റ്‌ പുറത്തുവിട്ട സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

മിക്കവരും ഇത്തരം രഹസ്യബന്ധത്തിലുള്ളവര്‍ക്ക്‌ അയയ്‌ക്കുന്ന സന്ദേശങ്ങള്‍ മായ്‌ച്ചുകളയാന്‍ മറന്നുപോകുകവഴിയാണത്രേ മിക്കപ്പോഴും പിടിക്കപ്പെടുന്നത്‌. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരില്‍ കൂടുതലും 50 വയസ്സിനടത്തുള്ളവരാണത്രേ.

18നും 24നുമിടയില്‍ പ്രായമുള്ളവര്‍ക്കും ഇത്തരം ബന്ധങ്ങള്‍ പതിവാണെങ്കിലും ഇത്തരം കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ ശ്രദ്ധാലുക്കളാണത്രേ. ഇവര്‍ സ്ഥിരമായി മെയില്‍ ബോക്‌സുകള്‍ പൂര്‍ണ്ണമായും മായ്‌ച്ചുകളയുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ ഇവരുടെ കള്ളത്തരങ്ങള്‍ കൂടുതലായി കണ്ടുപിടിക്കപ്പെടുന്നില്ല- റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X