ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി
ദുബയ്: 2015നകം 100 തികയ്‌ക്കുക, ഇതാണ് ദാദ് മുഹമ്മദ് മുറാദ് അബ്ദുള്‍ റഹ്മാന്റെ ലക്ഷ്യം. തെറ്റദ്ധരിക്കേണ്ട, 100 എന്നാല്‍ സ്വന്തം ചോരയില്‍ പിറന്ന 100 മക്കള്‍.
ഒറ്റക്കാലനായ മുഹമ്മദിന്റെ പ്രായം 60. ഈ അറുപത് വയസ്സിനിടെ 15 തവണ കെട്ടി. 15 ഭാര്യമാരിലായി 78 പിളേളരുമുണ്ടായി. എന്നാലും പിന്മാറാന്‍ മുഹമ്മദിന് മനസ്സില്ല.
15 തവണ കെട്ടിയെങ്കിലും ഇവരില്‍ 11 പേരെ ഇതിനകം കക്ഷി മൊഴിചൊല്ലി കഴിഞ്ഞു. കാരണം മറ്റൊന്നുമല്ല, ഒരേ സമയം നാലില്‍ കൂടുതല്‍ ഭാര്യമാരുണ്ടാവാന്‍ നിയമം അനുവദിക്കുന്നില്ല എന്നതിനാലാണ് ഈ നടപടി. എന്തായാലും 100 തികയ്‌ക്കാനായി മൂന്ന് പേരെ കൂടി നിക്കാഹ് കഴിക്കാനുളള തയ്യാറെടുപ്പിലാണ് മുഹമ്മദ് ഇപ്പോള്‍.
2015ല്‍ എനിക്ക് 68 വയസ്സാകും. അപ്പോള്‍ 100 മക്കളുമുണ്ടാകും. അതിന് ശേഷം നിക്കാഹ് കഴിക്കുന്നത് ഞാന്‍ നിര്‍ത്തും. 100 തികയ്‌ക്കാനായി ചുരുങ്ങിയത് മൂന്ന് പേരെ കൂടി നിക്കാഹ് കഴിക്കേണ്ടി വരുമെന്ന് കരുതുന്നു- റഹ്മാന്‍ പറയുന്നു.
റഹ്മാന്റെ മൂത്ത് പുത്രന് 36 വയസ്സായി. 20 ദിവസം പ്രായമായ കുഞ്ഞാണ് ഏറ്റവും ഇളയത്. ഇത് കൂടാതെ ഇപ്പോഴുളള മൂന്ന് ഭാര്യമാരില്‍ രണ്ട് പേര്‍ ഗര്‍ഭിണികളുമാണ്. 15 വീടുകളിലായാണ് ഈ വമ്പന്‍ കുടുംബത്തിന്റെ താമസം.












Click it and Unblock the Notifications