ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി
ലണ്ടന്‍: വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നുവെന്ന് പറഞ്ഞു പരത്തിയതാരാണെന്നാണ് ബ്രിട്ടീഷുകാരികള്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.
ഈ പ്രയോഗത്തില്‍ അവര്‍ക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലത്രേ, കാരണം ഇവരില്‍ മിക്കവരും തങ്ങളുടെ ഭര്‍ത്താക്കന്മാരെ തിരഞ്ഞെടുത്തതില്‍ തെറ്റുപറ്റിയല്ലോയെന്ന് പശ്ചാത്തപിക്കുന്നവരാണത്രേ.
ബ്രിട്ടീഷ് സ്‌ത്രീകളില്‍ അഞ്ചില്‍ ഒരാള്‍ എന്ന നിലയില്‍ ഇത്തരത്തില്‍ പശ്ചാത്താപിക്കുന്നുണ്ടെന്നാണ് ഈയിടെ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തിയത്. ഇതുമാത്രമല്ല പന്ത്രണ്ടില്‍ ഒരാള്‍ എന്ന നിലയില്‍ വിവാഹം വേണ്ടിയിരുന്നില്ലെന്ന് ചിന്തിയ്‌ക്കുന്നവരുമാണത്രേ.
പുരുഷന്റെ പരാജയത്തിലേയ്‌ക്കാണ് സ്‌ത്രീകളുടെ ഈ തീരുമാനങ്ങളും മാനസികാവസ്ഥയും വിരല്‍ ചൂണ്ടുന്നത്. ബ്രാഡ്‌ഫോര്‍ഡ് ആന്റ് ബിന്‍ഗ്ലി ബാങ്ക് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
35നും 44നും ഇടയില്‍ പ്രായമുള്ള 1,250 സ്‌ത്രീകളിലാണ് സര്‍വ്വേ നടത്തിയത്. ഇവരില്‍ വെറും 58 ശതമാനം സ്‌ത്രീകള്‍ മാത്രമാണ് തങ്ങള്‍ക്ക് കിട്ടിയ ഭര്‍ത്താക്കന്മാരില്‍ പൂര്‍ണ്ണമായും സംതൃപ്‌തിയും സന്തോഷവും രേഖപ്പെടുത്തിയത്.
ഇവരില്‍ത്തന്നെ ഒരുവിഭാഗം ജീവിതത്തില്‍ പുരുഷന്മാര്‍ ആവശ്യമില്ലെന്നാണ് അഭിപ്രായപ്പെട്ടു. കൂടുതല്‍ പേരും കുട്ടികളെ വേണമെന്നുള്ള അഭിപ്രായക്കാരാണ്. ഇവരില്‍ത്തന്നെ അഞ്ചില്‍ ഒരാള്‍ എന്ന നിലയില്‍ കൂടുതല്‍ കൂട്ടികള്‍ വേണമെന്നും പറഞ്ഞു.
ഇതില്‍ 35പേര്‍ പറയുന്നത് ഭര്‍ത്താവ് ശരിയല്ലെങ്കിലും അതില്‍ വിഷമമില്ലെന്നാണ്. തങ്ങള്‍ വിചാരിക്കുന്ന രീതില്‍ മെച്ചപ്പെട്ട ജീവിതം കണ്ടെത്താന്‍ കൂടതല്‍ സമയം മുന്നിലുണ്ടെന്നതാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ അവിവാഹിതകളെ അപേക്ഷിച്ച് വിവാഹിതകളില്‍ കൂടുതലായി സമ്പാദ്യശീലമുണ്ടെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications