കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

  • By Staff
Google Oneindia Malayalam News

പൂനെ: മുംബൈ സ്ഫോടന പരമ്പര ക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ പൂനെ യെര്‍വാഡ ജയിലില്‍ കഴിഞ്ഞിരുന്ന നടന്‍ സഞ്ജയ്‌ ദത്ത്‌ ജയില്‍ മോചിതനായി.

സുപ്രിം കോടതി താല്‍കാലിക ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ദത്തിന് മോചനം ലഭിച്ചത്. വ്യാഴാഴ്ച രാവിലെ 7.16നാണ്‌ ദത്ത്‌ പുണെ യെര്‍വാഡ ജയിലില്‍ നിന്നും പുറത്തു വന്നത്‌.

സുപ്രീം കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചു നാലു ദിനം കഴിഞ്ഞെങ്കിലും ജയിലിന് പുറത്തിറങ്ങാന്‍ ദത്തിന് വ്യാഴാഴ്ചവരെ കാത്തുനില്‍ക്കേണ്ടിവന്നു.

സുപ്രീം കോടതി നിര്‍ദേശത്തിന്റെ ടിസ്ഥാനത്തില്‍ ടാഡ കോടതി ഇന്നലെ മോചന ഉത്തരവു നല്‍കിയെങ്കിലും ജയില്‍ സമയം കഴിയുന്നതിന് മുന്പേ ഉത്തരവ് പുണെ യെര്‍വാഡ ജയിലില്‍ സമര്‍പ്പിക്കാന്‍ സഞ്ജയിന്റെ അഭിഭാഷകര്‍ക്ക്‌ സാധിച്ചിരുന്നില്ല.

സിനിമാ നിര്‍മാതാവ്‌ നിതിന്‍ മന്‍മോഹന്‍, സുഹൃത്ത്‌ പങ്കജ്‌ ഖാര്‍ബന്ദ എന്നിവരാണു നടനു വേണ്ടി ജാമ്യം നിന്നത്‌. കോടതിവിധിയുടെ പകര്‍പ്പു ലഭിക്കുമ്പോള്‍ കീഴടങ്ങണമെന്നാണു സുപ്രീം കോടതിയുടെ നിര്‍ദേശം. എല്ലാ ആഴ്ചയും സിബിഐയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും രാജ്യം വിട്ടു പോകരുതെന്നും സുപ്രിം കോടതി ദത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X