കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

  • By Staff
Google Oneindia Malayalam News

ബാഹുപൂര്‍ (ഹോഷിയാര്‍പൂര്‍): പഞ്ചാബിലെ ബാഹുപൂര്‍ ദ്വീപില്‍ താമസിക്കുന്ന ചെറുപ്പക്കാര്‍ക്ക്‌ വിവാഹമെന്നത്‌ ഒരു വിദൂര സ്വപ്‌നമാണ്‌. വിവാഹം കഴിച്ച്‌ കുടുംബജീവിതം നയിക്കാന്‍ ഇഷ്ടമുണ്ടായിട്ടെന്താ, അതിനുളള ഭാഗ്യം കൂടി വേണമെന്നാണ്‌ അവര്‍ പറയുന്നത്‌.

പെണ്ണ് കെട്ടാന്‍ ആഗ്രഹമില്ലാഞ്ഞിട്ടൊന്നുമല്ല. കെട്ടാന്‍ പെണ്ണുകിട്ടുന്നില്ലെന്നതാണ്‌ വാസ്‌തവം. വധുവിനെ തേടി പുഴയും കടന്ന്‌ അക്കരെയെത്തി കുറേ നടക്കുന്നത്‌ മിച്ചം.

30 ചതുരശ്ര അടി മാത്രമുളളതും ഭൂമിശാസ്‌ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്നതുമായ ഈ ദ്വീപിലേയ്‌ക്ക്‌ തങ്ങളുടെ പെണ്‍മക്കളെ കെട്ടിച്ചുവിടാന്‍ ഒരു മാതാപിതാക്കളും താല്‍പര്യപ്പെടുന്നില്ലത്രേ. ഇത്‌ കാരണം ജീവിതക്കാലം മുഴുവന്‍ ക്രോണിക്‌ ബാച്ചിലര്‍മാരായി കഴിയേണ്ടി വരുമോയെന്ന്‌ ഭയത്തിലാണ്‌ ദ്വീപിലെ ചെറുപ്പക്കാര്‍. ഈ ദ്വീപില്‍ ഏകദേശം 4,000 പേര്‍ വസിക്കുന്നുണ്ട്.

ഇവിടെ വിവാഹം കഴിയുകയെന്നത്‌ ഞങ്ങളെ സംബന്ധിച്ച ഒരവസരമാണ്‌ അല്ലാതെ ഞങ്ങളുടെ ഇഷ്ടത്തിനൊത്ത്‌ തിരഞ്ഞെടുപ്പല്ല-ദ്വീപ് നിവാസിയായ തേജ പറയുന്നു. കെട്ടിയാല്‍ കിട്ടി, ഇല്ലെങ്കില്‍ പോയി എന്നതാണ്‌ ഇവരുടെ അവസ്ഥ.

നാല്‍പതുകാരനായ തേജയുടെ വാക്കുകളില്‍- ഇവിടെ വിവാഹലോചനയുമായി ആളുകള്‍ ഇവിടെ വരാറുണ്ട്‌. ഞങ്ങള്‍ക്ക്‌ പ്രതീക്ഷയേക്കിയാണ്‌ എല്ലാവരും പോവുക. എന്നാല്‍ പിന്നീട്‌ അവര്‍ ഒരിക്കലും മടങ്ങി വരാറില്ല. ഇപ്പോള്‍ എനിക്ക്‌ ഒരു പ്രതീക്ഷയുമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X