പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
ജോധ്‌പൂര്‍: കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ അപ്പീല്‍ കോടതി തള്ളി.
കേസില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവാണ് ജോധ്‌പൂര്‍ ജില്ലാ കോടതി തള്ളിയത്.
സല്‍മാനെതിരെ കോടതി അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. താരം തിങ്കളാഴ്‌ച കീഴടങ്ങിയേയ്‌ക്കുമെന്ന് സൂചനയുണ്ട്.
1998 സെപ്‌റ്റംബര്‍ 27ന് ഹം സാത്ത് സാത്ത് ഹൈ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ കൃഷ്‌ണമൃഗങ്ങളെ വേട്ടയാടിയതിനാണ് കോടതി സല്‍മാന് അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.
മറ്റൊരു മാന്‍വേട്ട കേസില്‍ രാജസ്ഥാനിവെ തന്നെ മറ്റൊരു കോടതി സല്‍മാന് ഒരു വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. ഇതിനെതിരെ സല്‍മാന്‍ നല്‍കിയ അപ്പീല്‍ സെപ്‌റ്റംബറില്‍ പരിഗണിയ്‌ക്കും.












Click it and Unblock the Notifications