കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെ.ജി ഗ്രൂപ്പ്‌ ചെയര്‍മാന്‍ കെ.ജി അബ്രഹാമുമായി നടത്തിയ ഭൂമിയിടപാടുകളെല്ലാം സുതാര്യമാണെന്ന്‌ മന്ത്രി കുരുവിളയുടെ മകന്‍ എല്‍ദോ കുരുവിള.

ക്ലിഫ്‌ ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടതിന്‌ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിയ്‌ക്കുകയായിരുന്നു എല്‍ദോ. സഹോദരി രേഖ തോമസും എല്‍ദോയ്കൊപ്പമുണ്ടായിരുന്നു.

രാജകുമാരി വില്ലേജില്‍ 10 ഏക്കര്‍ കൈവശഭൂമിയില്ലെന്നും ബിനാമിപേരിലും ഭൂമിയൊന്നുമില്ലെന്നും എല്‍ദോ പറഞ്ഞു.

ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും സ്വകാര്യ ഏജന്‍സിയെ അന്വേഷണത്തിന് ചുമതലപ്പെടുത്താന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഞാനാണ്‌ വസ്തു ഇടപാട്‌ നടത്തിയത് തന്റെ അച്ഛന്‌ ഇതില്‍ യാതൊരു പങ്കുമില്ല. ഇടപാടിനെക്കുറിച്ചുള്ള രാഷ്ട്രീയ കളികള്‍ അറിയില്ല. ഇടപാടില്‍ ബിനാമികള്‍ ഇല്ല. നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടുമില്ല- എല്‍ദോ വ്യക്തമാക്കി.

ഇതിനിടെ മൂന്നാറിലെ വിവാദ ഭൂമി വില്‍ക്കാന്‍ തയ്യാറാണെങ്കില്‍ തന്റെ അഭിഭാഷകനുമായി ബന്ധപ്പെടണമെന്ന്‌ കെ.ജി ഗ്രൂപ്പ്‌ ചെയര്‍മാന്‍ കെ.ജി എബ്രഹാം കൊച്ചിയില്‍ പറഞ്ഞു.

എല്‍ദോ കുരുവിള മുഖ്യമന്ത്രിയെ കണ്ടശേഷം ഭൂമി വില്‍ക്കാന്‍ ഇനിയും തയ്യാറാണെന്ന്‌ വെളിപ്പെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കരാര്‍ കാലാവധി സംബന്ധിച്ച്‌ തങ്ങളുടെ കയ്യിലുള്ള വിവരമനുസരിച്ചാണ്‌ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X