Get Updates
Get notified of breaking news, exclusive insights, and must-see stories!

പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം

തിരുവനന്തപുരം: മന്ത്രി ടി.യു. കുരുവിളയുടെ മക്കള്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടിനെപ്പറ്റി കലക്ടര്‍ രാജു നാരായണസ്വാമി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണത്തിനു ശുപാര്‍ശ.

ഇതിനായി പൊലീസ്‌ അടക്കം മൂന്നു വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ട്. സര്‍വേ, റജിസ്ട്രേഷന്‍, പൊലീസ്‌ വകുപ്പുകളുടെ സഹകരണത്തോടെ കൂടുതല്‍ അന്വേഷണം ശുപാര്‍ശ ചെയ്യുന്നതാണു റിപ്പോര്‍ട്ട്‌.

കലക്ടറുടെ നിര്‍ദേശം മറികടന്നു പോക്കുവരവു നടത്താനും കരമടപ്പിക്കാനും കൂട്ടുനിന്ന സര്‍വേ, റജിസ്ട്രേഷന്‍ ഉദ്യോഗസ്ഥരുടെ പങ്ക്‌ അന്വേഷിച്ചു നടപടി എടുക്കണമെന്നും ശുപാര്‍ശയുണ്ട്‌.

രണ്ടു പ്രധാന പേജുകളും 17 അനുബന്ധങ്ങളുമുള്ള റിപ്പോര്‍ട്ട്‌ വ്യാഴാഴ്ച വൈകിട്ടു ഫാക്സില്‍ അയയ്ക്കുകയായിരുന്നു. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍ ഇതു റവന്യു മന്ത്രി കെ.പി‍ രാജേന്ദ്രനു കൈമാറിയിട്ടുണ്ട്‌.

സര്‍വേ ഉദ്യോഗസ്ഥരുടെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിനു സര്‍വേ ഡയറക്ടര്‍ക്കും റജിസ്ട്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥരുടെ പങ്ക്‌ അന്വേഷിക്കുന്നതിന്‌ ഐജിക്കും ശുപാര്‍ശ ചെയ്യണമെന്നു റിപ്പോര്‍ട്ടിലുണ്ട്‌.

റജിസ്ട്രേഷന്‍ ഐജിയുടെ അന്വേഷണത്തിനു മന്ത്രി എസ്‌. ശര്‍മ ഇതിനകം ഉത്തരവു നല്‍കിക്കഴിഞ്ഞു.ബിനാമി ഇടപാടുകള്‍ അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ സഹായം തേടണമെന്നാണു കലക്ടറുടെ ശുപാര്‍ശ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+