പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
തിരുവനന്തപുരം: മന്ത്രി ടി.യു.കുരുവിളയും മക്കളും ഭൂമിയിടപാട് നടത്തിയെന്ന വിവാദവുമായി ബന്ധപ്പെട്ട് എന്ത് നടപടി വേണമെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
ദില്ലിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയോഗം കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
വ്യാഴാഴ്ച രാത്രിവൈകി എയര്‍ ഡക്കാണ്‍ വിമാനത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. മന്ത്രി പി.കെ ഗുരുദാസനും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ഇവര്‍ക്കൊപ്പം മന്ത്രി ടി.യു.കുരുവിളയും എത്തുമെന്ന സൂചനയാണ് പോലീസിനുണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങുകയായിരുന്നു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ കെ.ജി.എ. ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ജി എബ്രഹാം മുഖ്യമന്ത്രിക്ക് തൊട്ടുപിന്നാലെ എത്തി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
ഇതിനിടെ വെള്ളിയാഴ്ച രാവിലെ കുരുവിളയുടെ മക്കളായ എല്‍ദോ കുരുവിള, രേഖാ തോമസ് എന്നിവര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications