പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
ലണ്ടന്‍: പത്തുവര്‍ഷം മുമ്പ് പാരിസിലുണ്ടായ കാറപകടത്തില്‍ മരിയ്‌ക്കുമ്പോള്‍ ബ്രിട്ടീഷ് രാജകുമാരി ഡയാന ഗര്‍ഭിണിയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍.
എന്നാല്‍ അപകടത്തില്‍ ഡയാനയ്‌ക്കൊപ്പം മരിച്ച കാമുകന്‍ ഡോഡി അല്‍ ഫെയ്‌ദിന്റെ കുഞ്ഞായിരുന്നില്ല ഇതെന്നും ഡെയിലി മെയിലില്‍ വന്ന വാര്‍ത്തയില്‍ പറയുന്നു. അപകടത്തെത്തുടര്‍ന്ന് ഡയാനയെ എത്തിച്ച പാരിസ് പബ്ലിക് ഹോസ്‌പിറ്റല്‍ ആര്‍ക്കൈവില്‍ നിന്നും കിട്ടിയ രേഖകളിലാണ് ഇക്കാര്യം കണ്ടെത്തിയതത്രേ.
രേഖകളില്‍ വ്യക്തമാക്കുന്നതിങ്ങനെ- ഡയാനയുടെ ഉദരത്തില്‍ ഒന്‍പതോ പത്തോ ആഴ്‌ചത്തെ വളര്‍ച്ചയെത്തിയ ഒരു കുഞ്ഞുണ്ടായിരുന്നു. ഫ്രഞ്ച് പത്രപ്രവര്‍ത്തകനായ ക്രിസ് ലാഫല്ലിയാണ് ഇക്കാര്യം ഡെയ്‌ലി മെയിലിന് റിപ്പോര്‍ട്ട് ചെയ്‌തത്. ആശുപത്രി ആര്‍ക്കൈവില്‍ നിന്നും അന്നത്തെ ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജീന്‍ പിയറിയ്‌ക്ക് അയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്നും ക്രിസ് അവകാശപ്പെടുന്നു.
ഇക്കാര്യമൊരിക്കലും കള്ളമാകാനിടയില്ല. സത്യമാണെങ്കില്‍ അതിനര്‍ത്ഥം മരണത്തിന് ഒന്‍പതോ പത്തോ ആഴ്‌ചകള്‍ക്ക് മുമ്പ് ഡയാന ഫയാദുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നാണ്. ഇത് വ്യക്തമായ സ്ഥിതിയ്ക്ക് ലണ്ടനില്‍ കാര്‍ഡിയോളജിസ്റ്റായിരുന്ന ഹസ്നത് ഖാനില്‍ നിന്നായിരിക്കും ഡയാന ഗര്‍ഭിണിയായതെന്ന് ചിന്തിയ്ക്കേണ്ടിവരും- ക്രിസ് ചൂണ്ടിക്കാട്ടി.
ക്രിസ് ഇത്രയും കാര്യങ്ങള്‍ സത്യമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഡയാനയുടെ പോസ്റ്റ്‌മോര്‍ട്ടം സമയത്ത് അടുത്തുണ്ടായിരുന്ന മുന്‍ റോയല്‍ കോര്‍ണര്‍ പ്രസന്റ് ജോണ്‍ ബുര്‍ട്ടണ്‍ പറയുന്നത് ഡയാന ഗര്‍ഭിണിയായിരുന്നില്ലെന്നാണ്. മാത്രമല്ല അപകടത്തിന് ശേഷം ഡയാനയെ പരിചരിച്ച എല്ലാ ഡോക്ടര്‍മാരും ഈ വാദം തള്ളിക്കളഞ്ഞിട്ടുമുണ്ട്.












Click it and Unblock the Notifications