പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
ബീജിംഗ്: കോട്ടുവായിടരുതെന്നും ലഘുഭക്ഷണങ്ങള്‍ കഴിയ്‌ക്കരുതെന്നും ഉത്തരവിറക്കുക! വിചിത്രമായി തോന്നുന്നില്ലേ?
ലഘുഭക്ഷണം കഴിയ്‌ക്കാതെ കഴിച്ചുകൂട്ടാം എന്നാല്‍ കോട്ടുവായിടാതെ എങ്ങനെ. ഇതാണ് ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്‌ഹായിയിലെ ടാക്‌സി ഡ്രൈവര്‍മാരുടെ അവസ്ഥ.
ടാക്‌സിസര്‍വ്വീസുകള്‍ കാര്യക്ഷമമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് നഗരഭരണാധികാരികള്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കോട്ടുവായും ലഘുഭക്ഷണവും നിഷേധിച്ചിരിക്കുന്നത്.
ഒരു ചൈനീസ് ദിനപ്പത്രത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നിരിക്കുന്നത്. എന്നാല്‍ നിരോധനം ലംഘിച്ച് കോട്ടുവായിടുകയും ലഘുഭക്ഷണം കഴിയ്‌ക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് എന്തെങ്കിലും ശിക്ഷ നല്‍കുന്നതായി വാര്‍ത്തയില്‍ സൂചനയില്ല.
എന്നാല്‍ ഈ നിയമം നടപ്പിലാക്കുക ഇത്തിരി കഠിനമായിരിക്കുമെന്ന് ടാക്‌സി കമ്പനി വക്താക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ചൈനയിലെ ടാക്‌സി ഡ്രൈവര്‍മാരെ പുകവലിയില്‍ നിന്നും ഇതിന് മുമ്പേതന്നെ വിലക്കിയിട്ടുണ്ട്.
24മണിക്കൂര്‍വരെ ദീര്‍ഘമായി ജോലിചെയ്യുന്ന തങ്ങള്‍ക്കുമേല്‍ കോട്ടുവാ പോലും ഇടരുതെന്ന രീതിയില്‍ ഒരു നിയമം കൊണ്ടുവന്നതില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഇതിനകം തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതുകൂടാതെ വാഹനങ്ങള്‍ക്കകത്തിരുന്നു പുറത്തേയ്‌ക്ക് തുപ്പി വാഹനത്തിന്റെ ചില്ലുകളും തെരുവും മറ്റും വൃത്തികേടാക്കുന്നത് തടയാനായി തുപ്പാനുള്ള കവറുകള്‍ ടാക്‌സിക്കാര്‍ക്ക് വിതരണം ചെയ്യാനും സാങ്‌ഹായ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ജനുവരിയില്‍ ഇത്തരം 45,000 കവറുകള്‍ വിതരണം ചെയ്യും.












Click it and Unblock the Notifications