കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ജയില്‍ മോചിതയായ ബോളിവുഡ് നടി മോണിക്കാ ബേദിയുടെ വിവാദപരമായ ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് സുപ്രീം കോടതി ടെലിവിഷന്‍ ചാനലുകളെ വിലക്കി.

മോണിക്കാ ബേദി ഭോപ്പാല്‍ ജയിലിലായിരുന്നപ്പോള്‍ രഹസ്യ ക്യാമറ ഉപയോഗിച്ച് പകര്‍ത്തി എന്ന ആരോപിക്കപെടുന്ന ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരു സ്വകാര്യ ചാനല്‍ തങ്ങളുടെ വാര്‍ത്തക്കിടയില്‍ ഈ ചിത്രങ്ങള്‍ നല്‍കിയതിനെതിരെയാണ് അഭിഭാഷകനായ കെ.ടി.എസ് തുള്‍സി മുഖേന ബേദി സുപ്രീം കോടതിയെ സമീപിച്ചത്.

ഈ ചാനലിനെതിരെ ബേദിക്ക് നിയമനടപടികള്‍ സ്വീക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. വിവാദ ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ചാനലുകളെ വിലക്കാന്‍ വാര്‍ത്താവിതരണ മന്ത്രാലയത്തോട് നിര്‍ദേശിക്കണെമെന്നാണ് മോണിക്കാ ബേദി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച കേസില്‍ പെട്ടാണ് അധോലോക നായകന്‍ അബു സലേമിന്‍റെ കാമുകിയായ മോണിക്ക ജയിലിലായത്. എന്നാല്‍ ജുലായില്‍ ഭോപ്പാല്‍ കോടതി ഈ കേസില്‍ അവരെ കുറ്റവിമുക്തയാകയും ഹൈദരാബാദില്‍ ജാമ്യം ലഭിക്കുകയും ചെയ്തതിനെ തുടര്‍നാണ് ബേദി ജയില്‍ മോചിതയായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X