സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
ജോധ്‌പൂര്‍: മാന്‍വേട്ട കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്‌തു. ജോധ്‌പൂര്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് സല്‍മാന്‍ അറസ്റ്റിലായത്.
അറസ്റ്റ് ചെയ്ത ഉടനെ സല്‍മാനെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേയ്ക്ക് കൊണ്ടു പോയി. മാന്‍വേട്ട കേസില്‍ അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു കൊണ്‌ടുള്ള കീഴ്‌ക്കോടതി വിധിക്കെതിരെ സല്‍മാന്‍ സമര്‍പ്പിച്ച അപ്പീല്‍ ജോധ്‌പൂര്‍ ജില്ലാ കോടതി തള്ളുകയായിരുന്നു.
വിധി കേള്‍ക്കാന്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ സല്‍മാനെതിരെ ജാമ്യമില്ലാ വാറണ്‌ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പോലീസ് സല്‍മാനെ അറസ്റ്റ് ചെയ്‌തത്.
കോടതിയില്‍ കീഴടങ്ങാന്‍ വേണ്ടിയാണ് സല്‍മാന്‍ ഖാന്‍ ജോധ്‌പൂരില്‍ എത്തിയത്. വിധിക്കെതിരെ ജോധ്‌പൂര്‍ ഹൈക്കോടതിയില്‍ സല്‍മാന്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്‌ട്. കോടതി അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു.












Click it and Unblock the Notifications