സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
ജോധ്‌പൂര്‍: മാന്‍വേട്ടക്കേസില്‍ ശിക്ഷവിധിക്കപ്പെട്ട നടന്‍ സല്‍മാന്‍ഖാനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക പോലീസ് സംഘം മുംബൈയിലേയ്ക്ക് പുറപ്പെട്ടു.
മുംബൈയില്‍നിന്ന് നടനെ ശനിയാഴ്ച അറസ്റ്റ് ചേയതേക്കും. അതിനിടെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതറിഞ്ഞ് നിരവധി താരങ്ങള്‍ സല്‍മാന്‍ഖാന്റെ വീട്ടിലെത്തി. ഷാരൂഖ് ഖാന്‍, മല്ലിക അറോറ തുടങ്ങിയവരാണ് സാല്‍മാന്‍ഖാനെ സന്ദര്‍ശിച്ചത്.
മാന്‍വേട്ട കേസില്‍ നടന്‍ സല്‍മാന്‍ഖാന് അഞ്ചുവര്‍ഷം കഠിനതടവു വിധിച്ചുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവ് രാജസ്ഥാനിലെ ജില്ലാ സെഷന്‍സ് കോടതി ശരിവെച്ചതിനെതുടര്‍ന്നാണ് നടന്‍ ജയിലിലാകുമെന്ന് ഉറപ്പായത്.
വിധിക്കെതിരെ സല്‍മാന്‍ നല്‍കിയ അപ്പീല്‍ തള്ളിയ കോടതി നടനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്താതിരുന്ന സല്‍മാന്‍ അറസ്റ്റില്‍നിന്നു അപ്പോള്‍ രക്ഷപ്പെടുകയായിരുന്നു.
നടന്‍ സല്‍മാന്‍ ഖാന്‍ മുംബൈയിലുണ്ടെന്നും തിങ്കളാഴ്ച രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഹാജരാകുമെന്നും അഭിഭാഷകന്‍ ദീപേഷ് മേത്ത വെള്ളിയാഴ്ച അറിയിച്ചിരുന്നു.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സെഷന്‍സ് കോടതി വിധിക്കെതിരെ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കാന്‍ സല്‍മാനും താനും ഒരുമിച്ചെത്തുമെന്നും മേത്ത വ്യക്‌തമാക്കിയിരുന്നു.
കീഴ്ക്കോടതി വിധിച്ച അഞ്ചു വര്‍ഷം തടവ് ജോധ്പൂര്‍ സെഷന്‍സ് കോടതി ശരിവച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ വെള്ളിയാഴ്ച നടനെ തേടിയെങ്കിലും കണ്ടെത്താനായിരുന്നില്ല.


Click it and Unblock the Notifications