സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
തിരുവനന്തപുരം: ഓണാഘോഷത്തെ ലഹരിയില്‍ മുക്കാനായി സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ സജീവമായി.
ഓണാഘോഷത്തിന്റെ ഭാഗമായി കൂടുതലായി എത്തുന്ന ആവശ്യക്കാരെ തൃപ്‌തിപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഈ ഓണത്തിന് മദ്യവില്‍പ്പന 80 കോടി രൂപയില്‍ കവിയുമെന്നാണ് കോര്‍പ്പറേഷന്‍ കണക്കുകൂട്ടുന്നത്. കഴിഞ്ഞ ഓണക്കാലത്ത് എഴുപത് കോടിയുടെ മദ്യമാണ് കേരളത്തെ ലഹരിയില്‍ മുക്കിയത്. ഇപ്പോള്‍ത്തന്നെ വില്‍പ്പന തകൃതിയാണെങ്കിലും ഇത് പൊടിപൊടിക്കുന്നത് ഓണാഘോഷം നടക്കുന്ന ആഴ്ചയിലാണ്.
ഈ വര്‍ഷം മദ്യവില്‍പ്പനയില്‍ പതിനെട്ട് ശതമാനം വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നതെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ വക്താവ് പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള കോര്‍പ്പറേഷന്‍ ഗോഡൗണുകളെല്ലാം നിറച്ചിരിക്കുകയാണ്.
സംസ്ഥാനത്തുടനീളമുള്ള 309 ചില്ലറവില്‍പ്പനശാലകള്‍ വഴിയാണ് കോര്‍പ്പറേഷന്‍ മദ്യ വില്‍പ്പന നടത്തുന്നത്. ഇതില്‍ 46 എണ്ണം സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള കണ്‍സ്യൂമര്‍ ഫെഡറേഷന്റേതാണ്. ബാക്കിയുള്ളവ ബാര്‍ അറ്റാച്ച്‌ഡ് ഹോട്ടലുകളിലും മറ്റും പ്രവര്‍ത്തിക്കുന്നു.












Click it and Unblock the Notifications