വിഎസ് പക്ഷം പോരിനുറച്ച്
റോം: അവസാനം അദ്ദേഹം അത് സമ്മതിച്ചു. താനൊരു കുട്ടിയുടെ പിതാവാണെന്ന രഹസ്യം അദ്ദേഹം വെളിപ്പെടുത്തുകതന്നെ ചെയ്‌തു.
രഹസ്യം വെളിപ്പെടുത്തിയത് ആരാണെന്നല്ലേ? ഇറ്റലിയിലെ അനേകം വിശ്വാസികളുടെ ഇടയനായആര്‍ച്ച് ബിഷപ്പ് ഡോണ്‍ സന്റേ സ്‌ഗോട്ടി.
എനിയ്‌ക്ക് ഒരാണ്‍കുഞ്ഞുണ്ട്. അവന് ഒന്‍പത് മാസം പ്രായമായി. ആദി പാപം ചെയ്‌തതിനുശേഷം ദൈവവിളിയിലില്‍ നിന്നും ഒളിച്ചിരുന്ന ആദത്തെയും ഹവ്വയെയും പോലെ പ്രവര്‍ത്തിക്കാന്‍ എനിയ്‌ക്ക് ഇഷ്ടമില്ല- നാല്‌പത്തിയൊന്നു കാരനായ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
ഇക്കാര്യം വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് സ്‌ഗോട്ടിയോട് വൈദിക സമൂഹത്തില്‍ നിന്നും പുറത്തുപോകാന്‍ പാദ്വയിലെ ആര്‍ച്ച് ബിഷപ്പ് അന്റോണിയോ മാറ്റിയാസോ ആവശ്യപ്പെട്ടുകഴിഞ്ഞു.
വൈദികരില്‍ പലരും സ്വഭാവദൂഷ്യമുള്ളവരാണെന്ന് വിശ്വാസികള്‍ പറയുന്നത് വെറുതെയല്ലെന്നും സത്യത്തിലേയ്‌ക്കുള്ള വഴിയില്‍ ഏകനായി സഞ്ചരിയ്‌ക്കുകയെന്നത് തീര്‍ത്തും ശ്രമകരമാണെന്നും തന്റെ അനുഭവത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്‌ഗോട്ടി പറഞ്ഞു.
തന്റെ പള്ളിയിലെ നിരവധിപ്പേരുടെ പിന്തുണ സ്‌ഗോട്ടിയ്‌ക്കുണ്ട്. ഡോണ്‍ സന്റേ എന്റെ വൈദികനാണെന്ന് എഴുതിപ്പിടിപ്പിച്ച വസ്‌ത്രങ്ങളണിഞ്ഞ് ചില യുവാക്കള്‍ ബിഷപ്പിനോടുള്ള പിന്തുണ പരസ്യമാക്കിയിട്ടുമുണ്ട്.












Click it and Unblock the Notifications