പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
നാഥ്‌നഗര്‍(ബീഹാര്‍): സ്‌ത്രീയുടെ മാലപിടിച്ചുപറിച്ചയാളെ ബൈക്കില്‍ കെട്ടിയിട്ട് പൊലീസ് നഗരം മുഴുവന്‍ സവാരി നടത്തി.
ബീഹാറിലെ ബഗല്‍പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. തിങ്കളാഴ്‌ച സലിം എന്നയാള്‍ക്കതിരെയാണ് പൊലീസ് തീര്‍ത്തും ക്രൂരമായ പീഡന മുറ നടത്തിയത്.
നാഥ്‌നഗര്‍ ഭാഗത്തുനിന്നും ഒരു സ്‌ത്രീയുടെ മല പിടിച്ചുപറിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജനങ്ങള്‍ സലിമിനെ പിടികൂടിയത്. കൈകള്‍ കൂട്ടികെട്ടിയ നിലയില്‍ ജനക്കൂട്ടം ഇയാളുടെ മഖത്തടിക്കുകയും പലരീതിയില്‍ മര്‍ദ്ദിക്കുകയും ചെയ്‌തു.
കണ്ടുനിന്ന പൊലീസ് ജനക്കൂട്ടത്തെ തടയാതെ കാഴ്‌ചക്കാരായി. ജനക്കൂട്ടം പിന്‍മാറിയപ്പോള്‍ പൊലീസ് കൂടുതല്‍ പ്രാകൃതമായ ശിക്ഷാമുറകളിലേയ്‌ക്ക് നീങ്ങുകയായിരുന്നു.
കൈകൂട്ടിക്കെട്ടിയ നിലയില്‍ത്തന്നെ ഇയാളുടെ കാലുകള്‍ ചേര്‍ത്ത് പൊലീസ് ബൈക്കില്‍ കെട്ടി. പിന്നീട് ശരീരം റോഡിലുരയുന്ന രീതിയില്‍ സലിമിനെയും വലിച്ച് ബൈക്കുമായി നഗരത്തില്‍ ചുറ്റാന്‍ തുടങ്ങി. ഗുരുതരമായി പരുക്കേറ്റ സലിമിനെ ചികിത്സയ്‌ക്കായി സ്വകാര്യ നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബീഹാര്‍ പൊലീസ് വകുപ്പ് സംഭവത്തെ അപലപിച്ചിട്ടുണ്ട്. ഇത് നിയമ ലംഘനമാണെന്നും ഒരു സബ്ബ് ഇന്‍സ്‌പെക്ടറടക്കം രണ്ട് പൊലീസുകാരെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്‌തിട്ടുണ്ടെന്നും പൊലീസ് വകുപ്പ് അറിയിച്ചു.
ഇത്തരത്തില്‍ ഒരു സംഭവത്തിനെതിരെ കണ്ണടക്കാന്‍ പാടില്ല. പൊലീസുകാര്‍ക്കും, സലിമിനെ മര്‍ദ്ദിച്ച ജനക്കൂട്ടത്തിനുമെതിരെ കേസെടുക്കും ഇത്തരം ഒന്നോ രണ്ടോ പൊലീസുകാര്‍ ചെയ്യുന്ന കൊള്ളരുതായ്‌മകളാണ് വകുപ്പിന് മൊത്തം ദുഷ്‌പേരുണ്ടാക്കുന്നത്- പൊലീസ് വക്താവ് അനില്‍ സിന്‍ഹ വ്യക്തമാക്കി.
കുറ്റവാളികളായ പൊലീസുകാര്‍ക്കെതിരെ എത്രയും പെട്ടന്ന് നടപടിയെടുക്കുമെന്ന് ബീഹാര്‍ ആഭ്യന്തരമന്ത്രി അഫ്‌സല്‍ അമാനുള്ളയും ഉറപ്പു നല്‍കിയിട്ടുണ്ട്.
നിതീഷ് കുമാര്‍ സര്‍ക്കാര്‍ കാട്ടുനീതിയാണ് നടപ്പാക്കുന്നതെന്ന് ഇപ്പോഴത്തെ സംഭവവും മൂന്ന് മാസം മുമ്പ് ഒരു കുടുംബത്തിലെ മൂന്നുരെ പൊലീസുകാര്‍ വധിച്ച സംഭവവും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ലാലുപ്രസാദ് യാദവ് ആരോപിച്ചു. ഈ പ്രശ്‌നം പാര്‍ലിമെന്റിലും വന്‍ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്.












Click it and Unblock the Notifications