പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
ദില്ലി: സാക്ഷരതയുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശിന് കൂടുതല്‍ അവകാശവാദങ്ങളൊന്നും നടത്താനില്ല. പക്ഷേ ഇവിടത്തെ കുറ്റവാളികളില്‍ ഏറെയും ബിരുദവും ബിരുദാനന്തരബിരുദവും നേടിയവരാണെന്ന് റിപ്പോര്‍ട്ട്.
നാഷണല്‍ ക്രൈം റക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിവിധ കേസുകളിലെ പ്രതികള്‍, വിചാരണത്തടവുകാര്‍ എന്നിവയില്‍ ഏറിയ പങ്കും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്.
ബിരുദാനന്തര ബിരുദം നേടിയ 187 പ്രതികളാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലുള്ളത്. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ സംഖ്യ വളരെ കൂടുതലാണ്. ഉത്തര്‍പ്രദേശിലെ സാക്ഷരതാ നിരക്ക് 57 ശതമാനമാണ്. ഇവിടെ 2,029 പ്രതികള്‍ ബിരുദം നേടിയവരും, 388 പേര്‍ ബിരുദാനന്തര ബിരുദം നേടിയവരുമാണ്.
ബിരുദം നേടിയ കുറ്റവാളികളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുനില്‍ക്കുന്നത് പഞ്ചാബാണ്. ഇവിടെയുള്ള 651 പ്രതികളും ബിരുദം നേടിയവരാണ്. മൂന്നാം സ്ഥാനം മധ്യപ്രദേശിനാണ്-559. ബിരുദാനന്തര ബിരുദം നേടിയ കുറ്റവാളികളില്‍ രണ്ടാംസ്ഥാനത്ത് മധ്യപ്രദേശും(180 പേര്‍) മൂന്നാംസ്ഥാനത്ത് രാജസ്ഥാനും(130 പേര്‍), നാലാംസ്ഥാനത്ത് ചത്തീസ്‌ഗഡുമാണ്(124 പേര്‍).
ബ്യൂറോയുടെ 2005ലെ ജയില്‍ സ്ഥിതിവിവരക്കണക്ക് റിപ്പോര്‍ട്ട് പ്രകാരം ആകെയുള്ള 1,08,572 കുറ്റവാളികളില്‍ 31,775 പേര്‍ നിരക്ഷരരും 49,997 പേര്‍ പത്താം ക്ലാസിന് താഴെ വിദ്യാഭ്യാസമുള്ളവരുമാണ്.
ഇതില്‍ 72.5ശതമാനം പേര്‍ ഹിന്ദുക്കളും 18 ശതമാനം പേര്‍ മുസ്ലിം മതത്തില്‍ നിന്നുള്ളവരുമാണ്. ഇവരില്‍ 29 ശതമാനം പേര്‍ മറ്റു പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും 20.8 ശതമാനം പേര്‍ പട്ടികജാതിക്കാരും 15.4 ശതമാനം പേര്‍ പട്ടിക വര്‍ഗ്ഗക്കാരുമാണ്.












Click it and Unblock the Notifications