പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
തിരുവനന്തപുരം: ദേശാഭിമാനി ജനറല്‍ മാനേജരായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും നിയമസഭാകക്ഷി സെക്രട്ടറിയുമായ പി.ജയരാജനെ നിയമിക്കാന്‍ നീക്കം.
സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് പണം സ്വീകരിച്ചതിനെതുടര്‍ന്ന് ഇ. പി ജയരാജനെ നീക്കിയ ഒഴിവിലാണ് പി.ജയരാജനെ നിയമിക്കാന്‍ ഔദ്യോഗിക പക്ഷം നീക്കം നടത്തുന്നത്. എന്നാല്‍ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചാണ് പി ജയരാജനെ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് നിയമിക്കുന്നതെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
അഴിമതി ഇടപാടുകള്‍ക്കെതിരെയുള്ള നടപടിയില്‍ നിന്നും ഇ.പി ജയരാജനെ ഒഴിവാക്കന്‍ ഔദ്യോഗിക പക്ഷം ഏറെ ശ്രമിച്ചിരുന്നു.എന്നാല്‍ ജയരാജന് കോഴ ഇടപാടില്‍ ധാര്‍മ്മിക പങ്കുണ്ടെന്ന് സംസ്ഥാന സമിതി വിലയിരുത്തുകയും ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്നും പുറത്താക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
ഇ.പി ജയരാജനെതിരായ നടപടി ഔദ്യോഗിക പക്ഷത്തിന് വന്‍ ആഘാതമാണ് ഏല്‍പ്പിച്ചത്. പതിനൊന്നാം തീയതി നടന്ന യോഗത്തിലാണ് ഇ.പിയെ പുറത്താക്കണമെന്ന് സമിതി ആവശ്യപ്പട്ടത്.
ദേശാഭിമാനിയുടെ നിയന്ത്രിണം ഔദ്യോഗിക പക്ഷത്തിന് തന്നെ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഉറപ്പിക്കുന്നതിനു വേണ്ടിയാണ് പി ജയരാരാജനെ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് നിയമിക്കാന്‍ ശ്രമം നടക്കുന്നത്.












Click it and Unblock the Notifications