പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
പാപ്വ ന്യൂ ഗിനിയ: രോഗം പകരുമെന്ന ഭീതിയെത്തുടര്‍ന്ന് പാപ്വ ന്യൂ ഗിനിയയില്‍ എയ്‌ഡ്‌സ് രോഗികളെ ജീവനോടെ കുഴിച്ചുമൂടി.
രോഗം പകരുമെന്നുകരുതി സംരക്ഷിക്കാന്‍ ഭയന്നാണത്രേ ബന്ധുക്കള്‍ ഇവരെ ജീവനോടെ കുഴിച്ചുമൂടിയത്. ഇവിടത്തെ ആരോഗ്യ പ്രവര്‍ത്തകയായ മാര്‍ഗരറ്റ് മര്‍ബെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
എയ്‌ഡ്‌സ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണത്രേ അഞ്ച് എയ്‌ഡ്‌സ് രോഗികളെ ജീവനോടെ കുഴിച്ചിമൂടുന്നതിന് ഇവര്‍ ദൃക്‌സാക്ഷിയായത്.
രോഗികളില്‍ ഒരാള്‍ കുഴിച്ചുമൂടുന്നതിനിടയില്‍ അമ്മേ എന്ന് ഉറക്കെ കരയുന്നുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ എന്റെയൊരു ബന്ധുവാണ്. കുഴിച്ചുമൂടാന്‍ തീരുമാനിച്ചവരോട് എന്തിനാണിത് ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. ഇവര്‍ക്കൊപ്പം ഒരേവീട്ടില്‍ അന്തിയുറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്‌താല്‍ ഞങ്ങള്‍ക്കും രോഗം പകരുമെന്നായിരുന്നു അവരുടെ മറുപടി- മെര്‍ബ പറയുന്നു.
ഈ ഗ്രാമത്തില്‍ എയ്‌ഡ് രോഗികളെ ജീവനോടെ കുഴിച്ച് മൂടുന്നത് സര്‍വ്വസാധാരണമാണെന്ന് ഗ്രാമവാസികളും പറയുന്നു. ഇവിടത്തെ ജനസംഘ്യയില്‍ രണ്ടു ശതമാനത്തോളമാളുകള്‍ എയ്‌ഡ്‌സ് ബാധിതരാണെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications