പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
ലണ്ടന്‍: ഭാര്യ ഡയാനയുടെ മരണത്തിന്റെ പത്താം വാര്‍ഷികം പിന്നിടുമ്പോള്‍ ചാള്‍സ് രാജകുമാരന്‍ കാമുകി കാമില പാര്‍ക്കറുമൊത്ത് സന്തുഷ്ട ജീവിതം നയിക്കുന്നു.
ഭാര്യ ഡയാനയ്‌ക്കു മാത്രമല്ല ബ്രിട്ടനിലെ ജനതയ്‌ക്ക് മുഴുവന്‍ ചാള്‍സിന്റെ വിവാഹേതര ബന്ധത്തില്‍ അസന്തുഷ്ടിയുണ്ടാക്കിയിരുന്നു. ഇത് പിന്നീട് ഡയാനയുമായുള്ള ബന്ധം വേര്‍പെടുത്തുന്നതിലും ചാള്‍സ് പരസ്യമായി കാമിലക്കൊപ്പം പൊതു വേദികളില്‍ പ്രത്യേക്ഷപ്പെടുന്നിടം വരെ എത്തുകയും ചെയ്‌തിരുന്നു.
ഡയാന മരിച്ചപ്പോള്‍ മുമ്പത്തേതിലും കൂടുതല്‍ ചാള്‍സ് കുറ്റപ്പെടുത്തപ്പെട്ടു. ഡയാനയുടെ മരണത്തിന്റെ ഉത്തരവാദിത്തം ചാള്‍സ് ഏറ്റെടുക്കണമെന്നുവരെ ജനങ്ങള്‍ ആവശ്യപ്പെട്ടു- ചാള്‍സിന്റെ ജീവചരിത്രമെഴുതിയ പെന്നി ജൂണര്‍ പറയുന്നു.
ചാള്‍സും കാമിലയുമായുള്ള ബന്ധമാണ് തന്റെ സന്തോഷം കെടുത്തുന്നതിനും വിവാഹമോചനത്തിനു കാരണമായതിന് പിന്നിലെന്നും 1995ല്‍ ബിബിസിയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡയാന തുറന്നുപറഞ്ഞിരുന്നു. ഇതുതന്നെയായിരുന്ന ബ്രിട്ടീഷ് ജനതയുടെ മനസ്സില്‍ കരടായി കിടന്നത്.
എലിസബത്ത് രാജ്ഞിയ്‌ക്കുശേഷം ചാള്‍സിന് രാജപദവി നല്‍കുന്നതിനോടും ബ്രിട്ടീഷ് ജനതയ്‌ക്ക് യോജിപ്പില്ല. അന്നവര്‍ ചാള്‍സ്-ഡയാന ദമ്പതികളുടെ മകന്‍ വില്ല്യമിനെയാണ് രാജപദവിയിലേയ്‌ക്ക് നിര്‍ദ്ദേശിച്ചത്.
എന്നാല്‍ കാലം കഴിഞ്ഞു. പൊതു ജനാഭിപ്രായങ്ങള്‍ മാറിമറിഞ്ഞു. പിന്നീട് ബക്കിംങ്‌ഹാം കൊട്ടാരത്തിലെ പൂര്‍ണ്ണസമ്മതത്തോടെ 2005ല്‍ ചാള്‍സ് കാമിലയെ ജീവിതസഖിയാക്കി. പിതാവിന്റെ വിവാഹച്ചടങ്ങില്‍ മക്കളായ വില്യമും ഹാരിയും പങ്കെടുക്കുകയും ചെയ്‌തു.
എന്നാല്‍ ചാള്‍സിന് രാജപദവി കൈവരുമ്പോള്‍ കാമില രാജ്ഞിയാകുന്നതിനോട് ഭൂരിഭാഗം ബ്രിട്ടീഷുകാര്‍ക്കും താല്‌പര്യമില്ലെന്ന് 2006ല്‍ നടന്ന ഒരു അഭിപ്രായ സര്‍വ്വേയില്‍ തെളിഞ്ഞിരുന്നു. അവരുടെ മനസ്സില്‍ ഡയാനയ്‌ക്കു തന്നെയാണത്രേ രാജ്ഞിസ്ഥാനമുള്ളത്. ഇവരുടെ മനസ്സ് ഒരിക്കലും മാറ്റിമറിക്കാന്‍ കഴിയില്ല- ജൂണര്‍ പറയുന്നു.












Click it and Unblock the Notifications