സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
ദില്ലി: ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പുവെയ്‌ക്കാന്‍ ആരോഗ്യ മന്ത്രി സമയം കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാര്‍ സമരം ചെയ്യാനൊരുങ്ങുന്നു.
എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷനാണ് സമയത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. 700 ഡോക്ടര്‍മാര്‍ക്കാണ് ഇവിടെ ഇനിയും ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാത്തത്. ഇവരെല്ലാം ഇതിനായി രണ്ടുവര്‍ഷത്തോളമായി കാത്തിരിക്കുന്നവരാണ്.
കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസിന് സമയമില്ലാത്തതുകൊണ്ടാണത്രേ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പുവെയ്‌ക്കാത്തത്. ഇതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ചൊവ്വാഴ്‌ച രാത്രി ആരോഗ്യമന്ത്രിയുടെ വസതിയ്‌ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തുകയും പൊലീസ് തടയുകയും ചെയ്‌തിരുന്നു. ധര്‍ണ്ണ നടത്തിയവരില്‍ 40 ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്.
ബുധനാഴ്‌ച വൈകീട്ട് അഞ്ചുവരെ ഞങ്ങള്‍ കാത്തുനില്‍ക്കും. ഇതിനിടെ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പുവെയ്‌ക്കാന്‍ മന്ത്രി തയ്യാറായില്ലെങ്കില്‍ അത്യാഹിത വിഭാഗങ്ങളുള്‍പ്പെടെ ആശുപത്രിയിലെ എല്ലാ സേവന വിഭാഗങ്ങളുടെയും പ്രവര്‍ത്തനം നിലയ്‌ക്കും- റസിഡന്റ് ഡോക്ടര്‍ അസോസിയേഷന്റെ പ്രിസിഡന്റ് ഡോക്ടര്‍ ഹരിഷ് കുമാര്‍ പറഞ്ഞു. സമര നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യാനായി അസോസിയേഷന്‍ അംഗങ്ങള്‍ ബുധനാഴ്‌ച യോഗം ചേരുന്നുണ്ട്.












Click it and Unblock the Notifications