സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
ജോധ്പുര്‍: കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സല്മാന് ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിന് ജഡ്ജി വിസമ്മതിച്ചു.
ജഡ്ജി ജി.കെ. വ്യാസ് ആണ് വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയത്. ജസ്റ്റിസ് എച്ച്.ആര്. പവാറാണ് ഇനി വാദം കേള്‍ക്കുക. ജാമ്യാപേക്ഷ വ്യാഴാഴ്ചയോ തുടര്‍ന്നുള്ള ഏതെങ്കിലും ദിവസങ്ങളിലോ പരിഗണിയ്ക്കും.
പടിഞ്ഞാറന്‍ രാജസ്ഥാനിലെ ഫോറസ്റ്റ് ആന്റ് അനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെട്ട കേസില്‍ പ്രോസിക്യൂഷന് വക്കീലായി വ്യാസ് സേവനമനുഷ്ഠിക്കുന്നുണ്ട്. ഇതിനാല്‍ ജാമ്യാപേക്ഷ മറ്റൊരു ബഞ്ചിന് കൈമാറാന്‍ അദ്ദേഹം നര്ദ്ദേശിക്കുകയായിരുന്നു.
ശനിയാഴ്ചയാണ് സല്‍മാനെ അറസ്റ്റ് ചെയ്തത്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സല്മാന് ഖാനെ അഞ്ചു വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.
ജോദ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ സല്മാന് ഇപ്പോള്‍ നാലു ദിനങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ ജയില്‍ ജീവിതം തുടരേണ്ടിവരും