Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

ദില്ലി: 16 വയസ്സില്‍ താഴെയുളള കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതുള്‍പ്പെടെയുളള നിര്‍ദ്ദേശങ്ങളടങ്ങിയ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കുന്നു. മൊബൈല്‍ഫോണ്‍ ഉപയോഗം കൊണ്ടുളള ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനുളള മുന്‍കരുതല്‍ എന്ന നിലയിലാണിത്.

ടെലികോം എന്‍ജിനീയറിങ് സെന്‍റര്‍ തയ്യാറാക്കിയ കരടുരേഖ കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രായത്തിന്‍റെ പരിഗണനയിലിരിക്കുകയാണ്. മൊബൈല്‍ ഫോണുകളും മൊബൈല്‍ കന്പനിയുടെ ടവറുകളും പ്രസരിപ്പിക്കുന്ന റേഡിയേഷന്‍ ശരീര കലകളെ ചൂടാക്കുന്നുവെന്നും ഇത് മനുഷ്യര്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്ക് ദോഷകരമാണെന്നും രേഖയിലുണ്ട്. ഗര്‍ഭിണികളും ശ്രവണസഹായി ഉപയോഗിക്കുന്നവരും മൊബൈല്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശവും രേഖയിലുണ്ട്.

വൈദ്യുത കാന്തിക മണ്ഡലങ്ങള്‍ ആരോഗ്യത്തിന്‌ ദോഷമാണെന്ന ലോകാരോഗ്യ സംഘടനയുടെ പഠനം രേഖ എടുത്തുകാട്ടുന്നുണ്ട്‌. ഇതേത്തുടര്‍ന്ന്‌ കാനഡ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ഓസ്ട്രേലിയ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ എടുത്തിട്ടുള്ളകാര്യവും രേഖയിലുണ്ട്.

2007ലെ കണക്കനുസരിച്ച്‌ 25 കോടിയിലേറെ മൊബൈല്‍ വരിക്കാരാണ്‌ ഇന്ത്യയിലുള്ളത്‌. 2010ത്തോടെ ഇത്‌ 50 കോടി കവിയുമെന്നാണ്‌ കരുതുന്നത്‌.

ഇത്‌ മൊബൈല്‍ഫോണ്‍ ടവറുകളുടെ എണ്ണം കൂട്ടും. അതോടൊപ്പം വൈദ്യുത കാന്തികമണ്ഡലങ്ങളുടെ എണ്ണവും കൂടുമെന്നതിനാലാണ്‌ ചട്ടങ്ങള്‍ കൊണ്ടുവരുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+