കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

  • By Super
Google Oneindia Malayalam News

ദില്ലി: ഈ വര്‍ഷത്തെ പെപ്‌സി-എം ടിവി യുവത്വത്തിന്‍റെ പ്രതിബിംബ (യൂത്ത് ഐക്കണ്‍)മായി തിരഞ്ഞെടുത്തത്‌ ഓര്‍ക്കുട്ടിനെയാണ്‌. അഭിഷേക്‌ ബച്ചന്‍, രംഗ്‌ ദേ ബസ്‌തി, മള്‍ട്ടിമീഡിയ സെല്‍ഫോണ്‍സ്‌ എന്നിവയായിരുന്നു മറ്റ്‌ നോമിനികള്‍.

മൂന്നര വര്‍ഷത്തെ കാലയളവിനുളളില്‍ ഓര്‍ക്കുട്ടിനുണ്ടായ വളര്‍ച്ച അത്ഭുതാവഹമാണ്‌. പഴയ സൗഹൃദങ്ങളെ കണ്ടെത്താനും പുതുക്കാനുമായി തുടക്കമിട്ട ഓര്‍ക്കുട്ട്‌ ഇന്ന്‌ നെറ്റ്‌ സാവികളുടെ മാത്രമല്ല ലോകത്തെമ്പാടുമുളള ജനങ്ങളുടെ ഒഴിവാക്കാനാവാത്ത മാധ്യമമായി മാറിയത്‌ വളരെ പെട്ടെന്നായിരുന്നു.

ഈ ചെറിയ കാലത്തിനിടെ പല മാറ്റങ്ങള്‍ക്കും ഓര്‍ക്കുട്ട് സാക്ഷ്യം വഹിച്ചു. ഓര്‍ക്കുട്ട്‌ തങ്ങള്‍ക്ക്‌ എങ്ങനെ സഹായകമായി എന്നതിനെ കുറിച്ച്‌ മറ്റുളളവരെയും അറിയിക്കാനുളള സംവിധാനം ഇപ്പോള്‍ ഓര്‍ക്കുട്ടിലുണ്ട്‌.

സ്‌ക്രാപ്പുകള്‍ അയക്കുന്ന രീതിയിലും പുതുമകള്‍ വരുത്തിയിട്ടുണ്ട്‌. ഇപ്പോള്‍ ടെക്സ്റ്റ് സക്രാപ്പുകള്‍ക്കൊപ്പം തന്നെ അംഗങ്ങള്‍ക്ക്‌ ചിത്രങ്ങളും വീഡോകളും അയക്കാനുളള സൗകര്യമുണ്ട്‌.

യുഎസ്‌എയിലെ ഓര്‍ക്കുട്ട്‌ അംഗങ്ങള്‍ ഫ്രണ്ട്‌സ്‌ മാപ്‌ എന്ന ടാബ്‌ കൂടി പുതുതായി സൃഷ്ടിച്ചിട്ടുണ്ട്‌. അതുപയോഗിച്ച്‌ പ്രത്യേക സ്ഥലങ്ങള്‍ സ്ഥിതിചെയ്യുന്ന കൂട്ടുക്കാരെ കുറിച്ചറിയാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക്‌ അധികം വൈകാതെ ബ്ലോഗിങ്‌ ചെയ്യാനുളള സൗകര്യവും ഓര്‍ക്കുട്ട്‌ നല്‍കുമെന്ന്‌ അറിയുന്നു.

2004 ജനുവരിയിലാണ്‌ ഗൂഗിളിന്റെ സാമൂഹികസൈറ്റായ ഓര്‍ക്കുട്ടിന്‌ തുടക്കമായത്‌. ഗൂഗിള്‍ ജീവനക്കാരനായ ഓര്‍ക്കുട്ട്‌ ബൂയുക്കോക്ടനാണ്‌ ഓര്‍ക്കുട്ടിന്റെ ഉപജ്ഞാതാവ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X